സർക്കാർ സ്കൂളിൽ ഫീസ് നല്‍കി പഠിക്കുന്ന കുട്ടികള്‍, വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പും നടപ്പായില്ല

തോട്ടം മേഖലയിലെ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഉടുമ്പന്‍ചോല സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. അണ്‍ എയ്ഡഡ് ആയ യുപി വിഭാഗം പിടിഎയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിയ്ക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 14, 2023, 03:20 PM IST
  • എല്‍പി. ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് അംഗീകാരം ഉണ്ടെങ്കിലും യുപി വിഭാഗം അണ്‍ എയ്ഡഡ് ആയാണ് ഇവിടെ പ്രവര്‍ത്തിയ്ക്കുന്നത്.
  • നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഉടുമ്പന്‍ചോല സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍
  • യുപി വിഭാഗം പിടിഎയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിയ്ക്കുന്നത്.
സർക്കാർ സ്കൂളിൽ ഫീസ് നല്‍കി പഠിക്കുന്ന കുട്ടികള്‍, വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പും നടപ്പായില്ല

ഇടുക്കി: പൊതു വിദ്യാലയത്തില്‍ ഫീസ് നല്‍കി പഠിക്കുന്ന കുട്ടികള്‍ ഉണ്ട് ഇടുക്കിയില്‍. ഉടുമ്പന്‍ചോല ഗവണ്‍മെന്റ് തമിഴ് മീഡിയം സ്‌കൂളിലെ യുപി വിഭാഗം കുട്ടികള്‍ക്കാണ്, പഠനത്തിനായി പണം മുടക്കേണ്ട അവസ്ഥയുള്ളത്. എല്‍പി. ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് അംഗീകാരം ഉണ്ടെങ്കിലും യുപി വിഭാഗം അണ്‍ എയ്ഡഡ് ആയാണ് ഇവിടെ പ്രവര്‍ത്തിയ്ക്കുന്നത്.

തോട്ടം മേഖലയിലെ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഉടുമ്പന്‍ചോല സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. അണ്‍ എയ്ഡഡ് ആയ യുപി വിഭാഗം പിടിഎയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. അംഗീകാരം ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക്, സൗജന്യ പാഠപുസ്തകവും ഉച്ചഭക്ഷണവും യൂണിഫോമും ലഭിയ്ക്കുന്നില്ല. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ എല്ലാ വിഷയങ്ങളും പഠിപ്പിയ്ക്കുന്നതിനായി, പിടിഎ നിയമിച്ച ഒരു അധ്യാപിക മാത്രമാണുള്ളത്.

1999ലാണ് ഉടുമ്പന്‍ചോലയില്‍ തമിഴ് മീഡിയം എല്‍പി സ്‌കൂള്‍ ആരംഭിച്ചത്. 2005ല്‍ പിടിഎയുടെ നേതൃത്വത്തില്‍ അണ്‍ എയ്ഡഡായി യുപി വിഭാഗം ആരംഭിച്ചു. 2009ല്‍ സ്‌കൂളിനെ ഹൈസ്‌കൂളായി ഉയര്‍ത്തി. യുപി വിഭാഗത്തിന്റെ അംഗീകാരം പിന്നീട് പരിഗണിയ്ക്കാം എന്നായിരുന്നു ഉറപ്പ്. 2015ല്‍ മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെടുകയും നടപടികള്‍ വേഗത്തില്‍ ആക്കാന്‍ നിര്‍ദേശിയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പും ലഭിച്ചെങ്കിലും നടപ്പിലായില്ല

നിലവില്‍ യുപി വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിനായി കുട്ടികളില്‍ നിന്ന് 250 രൂപയാണ് ഫീസ് ഈടാക്കുന്നത്. പുസ്തകങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായും പണം മുടക്കണം. തോട്ടം തൊഴിലാളികളായ മാതാപിതാക്കള്‍ക്ക് പഠന ചെലവ് താങ്ങാനാവുന്നതിലധികമാണെന്ന് ഹെഡ്മാസ്റ്റര്‍ ശിവകുമാർ പറയുന്നു.

അതേസമയം യുപി വിഭാഗത്തിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും സ്‌കൂളിലുണ്ട്. മികച്ച ആറ് ക്ലാസ് മുറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അംഗീകാരം ഇല്ലാത്തതിനാല്‍ ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണവും കുറയുകയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം 75 ലധികം വിദ്യാര്‍ത്ഥികള്‍ എത്തേണ്ട, സ്ഥാനത്ത് നിലവില്‍ 50 കുട്ടികളാണ് എത്തിയിട്ടുള്ളത്.

നിലവിലെ സാഹചര്യങ്ങള്‍ കുട്ടികളുടെ പഠന നിലവാരത്തേയും ബാധിയ്ക്കുന്നു. ഹൈസ്‌കൂള്‍ തലത്തിലേയ്ക്ക് എത്തുമ്പോള്‍ കുട്ടികള്‍ പഠന ഭാരം മൂലം, പഠനം ഉപേക്ഷിയ്ക്കുന്നതിനും ഇത് ഇടയാക്കുന്നതായി സ്കൂളിലെ അധ്യാപികയും പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News