തിരുവനന്തപുരം: ചാക്കയിൽ നിന്നും തട്ടിക്കൊണ്ടുപോയ മേരി എന്ന രണ്ടു വയസ്സുകാരിയെ കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നീണ്ട മണിക്കൂറുകളുടെ പരിശോധനയ്ക്കൊടുവിൽ കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ ആശുപ്ത്രിയിലേക്ക് മാറ്റിയിരുന്നു. അൽപ്പം മുമ്പാണ് ഡിസ്ചാർജ് ചെയ്തത്. ശേഷം പൂജപ്പുര ശിശുവികസന ഡയറക്ടറേറ്റിൽ എത്തിച്ച CWC കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തന്റെ സഹോദരങ്ങളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മേരിയെ രാത്രി ഒരു മണിയോടെയാണ് കാണാതാകുന്നത്.
9 മണിക്കൂർ നീണ്ട തിരച്ചലിനൊടുവിൽ കുട്ടിയെ കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നാണ് കണ്ടെത്തിയത്. എന്നാൽ പ്രതികളെ കുറിച്ചുള്ള യാതൊരു സൂചനകളും ഇത് വരെ ലഭിച്ചിട്ടില്ല. ആരോഗ്യവതിയായാണ് കുട്ടിയെ കണ്ടെത്തിയത്. എന്നാൽ മേരി എങ്ങനെ അവിടെ എത്തി എന്നതുംആരാണ് സംഭവത്തിന് പിറകിൽ എന്നുള്ളതും ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. കുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകൾ ഒന്നും കാണാത്തതിനാൽ ആരെങ്കിലും അവിടെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതാകാാണ് സാധ്യതയെന്നാണ് സംഭവത്തിൽ പോലീസിന്റെ നിഗമനം.
ALSO READ: പരിചയ സമ്പന്നരെ കളത്തിലിറക്കി സിപിഎം; സ്ഥാനാർത്ഥി പട്ടിക കാണാം
കൊച്ചുവേളിയുടെ സമീപത്ത് പരിശോധന നടത്തിയ പോലീസുകാർ തന്നെയാണ് അവിടെ കാട് പിടിച്ച സ്ഥലത്തു നിന്നും കുട്ടിയെ കണ്ടെത്തിയത്. കാട് വളർന്നതു കാരണം ഓട പുറത്തു നിന്നും കാണാൻ സാധിക്കാത്ത തരത്തിലായിരുന്നു ഉള്ളത്. കുട്ടിയെ കിട്ടിയ ഉടൻ ജനറൽ ആശുപത്രിയിലും അവിടെ നിന്നും , എസ് എ ടി ആശുപത്രിയിലേക്കും എത്തിച്ച് കുട്ടിയെ കൂടുതൽ പരിശോധനകൾക്ക് വിധേയയാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.