ലോക്സഭ തിരഞ്ഞെടുപ്പിൽ ശക്തരായ സ്ഥാനാർത്ഥികളെ നിർത്തി കഴിഞ്ഞ തവണ നഷ്ടമായ മണ്ഡലങ്ങൾ പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം.
1/15യുഡിഎഫിന്റെ കയ്യിൽ നിന്നും വടകര മണ്ഡലം പിടിച്ചെടുക്കാൻ കെ. കെ ശൈലജയെയാണ് സി.പി.എം രംഗത്തിറക്കുന്നത്. വടകരയിൽ മറ്റു പേരുകൾ ഉയർന്നു വന്നെങ്കിലും കെ.കെ ശൈലജ എന്ന പേരിലേക്ക് എത്തുകയായിരുന്നു. വടകരയിൽ കെ മുരളീധരന് ഇത്തവണ പേരാട്ടം എളുപ്പമാകില്ല. ശൈലജയുടെ പേര് അന്തിമ മായതോടെ എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമായി വടകര മാറി കഴിഞ്ഞു.
2/15ബെന്നി ബെഹനാനെതിരെ ചാലക്കുടിയിൽ സി. രവീന്ദ്രനാഥിനെയാണ് സിപിഎം ഇറക്കുന്നത്. മുൻ മന്ത്രികൂടിയാണ് അദ്ദേഹം. മത്സരം അവിടെയും കടുക്കും.
3/15ആലത്തൂരിൽ രമ്യാ ഹരിദാസിനെതിരെ മന്ത്രി കെ രാധാകൃഷ്ണനാണ് മത്സര രംഗത്തുള്ളത്. ക്ലീൻ ഇമേജുള്ള മന്ത്രിയെ ഇറക്കി മണ്ഡലം പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ഇതിന് പിന്നിൽ.
4/15ആറ്റിങ്ങലിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയാണ് മത്സരിക്കുന്നത്.
5/15കണ്ണൂരിലും ജില്ലാ സെക്രട്ടറിയെയാണ് മണ്ഡലം പിടിച്ചെടുക്കാൻ നിയോഗിച്ചിരിക്കുന്നത്. എം.വി ജയരാജൻ മത്സരിക്കാൻ എത്തുമ്പോൾ കണ്ണൂരിൽ തീ പാറും.
6/15പൊന്നാനിയിൽ മുൻ ലീഗ് വിമതൻ കെ.എസ് ഹംസയാണ് സ്ഥാനാര്‍ത്ഥി.
7/15ആലപ്പുഴയിൽ എ എം ആരിഫ് രണ്ടാം ഊഴത്തിനായി മത്സരിക്കും.
8/15പാലക്കാട് എ വിജയരാഘവനെയാണ് മണ്ഡലം പിടിക്കാനുള്ള ചുമതലയ്ക്ക് നിയോഗിച്ചിരിക്കുന്നത്.
9/15മലപ്പുറത്ത് വി. വസിഫിനെയാണ് പാർട്ടി കളത്തിലിറക്കിയിരിക്കുന്നത്.
10/15കാസർകോഡ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനാണ് ഇടത് സ്ഥാനാർത്ഥി.
11/15എറണാകുളത്ത് കെ.എസ്.ടി.എ നേതാവ് കെ.ജെ ഷൈനെയാണ് ഇത്തവണ കളത്തിൽ ഇറക്കുന്നത്.
12/15കൊല്ലത്ത് എം മുകേഷ് മത്സരത്തിന് എത്തുമ്പോൾ നിലവിലെ എം.പിയും എം.എൽ.എയും തമ്മിലുള്ള മത്സരമാകും നടക്കുക. എൻ.കെ പ്രേമചന്ദ്രനാണ് മുകേഷിന്റെ എതിരാളി.
13/15ഇടുക്കിയിൽ മുൻ എം.പി ജോയ്സ് ജോർജിന് ഒരിക്കൽ കൂടി അവസരം നൽകാനാണ് പാർട്ടിയുടെ തീരുമാനം.
14/15പത്തനംതിട്ട പിടിച്ചെടുക്കാൻ തോമസ് ഐസക്കിനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്.
15/15കോഴിക്കോടും ഇത്തവണ തീപാറും പോരാട്ടമാകും നടക്കുക. എളമരം കരീമാണ് സിപിഎം സ്ഥാർത്ഥി. ഈ മാസം 26 സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.