ഗുണ്ടാ-മണ്ണ് മാഫിയാ ബന്ധം: ഒറ്റ രാത്രി കൊണ്ട് മംഗലപുരം പൊലീസ് സ്റ്റേഷനിൽ കൂട്ട നടപടി; 5 പേർക്ക് സസ്പെൻഷൻ

അഴിമതിക്ക് കൂട്ടു നിന്ന 5 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്നും മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റാൻ തീരുമാനിച്ചതെന്നുമാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്.  

Written by - Zee Malayalam News Desk | Last Updated : Jan 20, 2023, 08:56 AM IST
  • ഗുണ്ടകളുമായും മണ്ണ് മാഫിയയുമായും ബന്ധം വ്യക്തമായതിന് പിന്നാലെ മംഗലപുരം പോലീസുകാർക്കെതിരെ കൂട്ടനടപടി
  • ഇതിന്റെ അടിസ്ഥാനത്തിൽ മുഴുവൻ പേരെയും സ്ഥലം മാറ്റി
  • 25 പേരെയും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് മാറ്റിയത്
ഗുണ്ടാ-മണ്ണ് മാഫിയാ ബന്ധം: ഒറ്റ രാത്രി കൊണ്ട് മംഗലപുരം പൊലീസ് സ്റ്റേഷനിൽ കൂട്ട നടപടി; 5 പേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഗുണ്ടകളുമായും മണ്ണ് മാഫിയയുമായും ബന്ധം വ്യക്തമായതിന് പിന്നാലെ മംഗലപുരം സ്റ്റേഷനിലെ പോലീസുകാർക്കെതിരെ കൂട്ടനടപടി.  ഇതിന്റെ അടിസ്ഥാനത്തിൽ മുഴുവൻ പേരെയും സ്ഥലം മാറ്റി. അഞ്ച് പൊലീസുകാരെ സസ്പെന്റ് ചെയ്ത റൂറൽ പോലീസ് സൂപ്രണ്ട് ഡി ശിൽപ തന്നെയാണ് 25 പേരെയും സ്ഥലം മാറ്റിയത്. എന്നാൽ സ്റ്റേഷനിലെ സ്വീപ്പർ തസ്തികയിലുള്ളവരെ മാറ്റിയിട്ടില്ല. 25 പേരെയും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് മാറ്റിയത്. പകരം 25 പേരെ സ്റ്റേഷനിൽ നിയമിക്കുകയും ചെയ്തു.

Also Read: WFI Sexual Harassment: സമരം നടത്തുന്ന ഗുസ്‌തി താരങ്ങളെ നേരിട്ട് കാണും: കേന്ദ്ര കായിക മന്ത്രി

ഗുണ്ടാ ബന്ധത്തിൽ ഇന്നലെ എസ്എച്ച്ഒ സജേഷിനെ സസ്പെന്റ് ചെയ്തിരുന്നു. അനൂപ് കുമാർ, സുധി കുമാർ, ജയൻ, ഗോപകുമാർ, കുമാർ എന്നീ പോലീസുകാരെയാണ് സസ്പെന്റ് ചെയ്തത്. അഴിമതിക്ക് കൂട്ടു നിന്ന 5 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്നും മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റാൻ തീരുമാനിച്ചതെന്നുമാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്.  

Also Read: മാളവ്യയോഗത്താൽ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ പുരോഗതി!

ഗുണ്ട , ക്രിമിനൽ ബന്ധത്തിന്റെ പേരിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് നടപടിയുണ്ടാകുമെന്നാണ് സൂചന. അയിരൂർ എസ്എച്ച്ഒ ആയിരുന്ന ജെ.എസ്. അനിൽ, മലയിൻകീഴ് എസ്എച്ച്ഒ ആയിരുന്ന സൈജു എന്നിവർക്കെതിരെയാകും നടപടി. റിസോർട്ടിൽ നിന്ന് പിരിവ് നടത്താൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണമാണ് ജെഎസ് അനിലിനെതിരെയുള്ളത്. സൈജു രണ്ട് പീഡന കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്നലെ ഒരു ഇൻസ്‌പെക്ടർ അടക്കം മൂന്ന് പേരെ പിരിച്ചു വിട്ടിരുന്നു. സസ്പെൻഷനും പിരിച്ചു വിടലും അടക്കം കടുത്ത നടപടിയിലൂടെ മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് സർക്കാരും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News