ഗുരുവായൂരിൽ ലോഡ്ജ് മുറിയില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് കാസർകോട് സ്വദേശികൾ

ദമ്പതികളെന്ന വ്യാജേന ഒരു ദിവസത്തേക്ക് ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 19, 2023, 09:21 PM IST
  • ഇന്നലെ ജനുവരി 18ന് രാത്രി 9.30 ഓടെയാണ് ഇരുവരും ദമ്പതികളെന്ന വ്യാജേന ഒരു ദിവസത്തേക്ക് ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു.
  • അടുത്ത ദിവസം ഉച്ചയ്ക്ക് ഒരു മണിയായിട്ടും മുറി ഒഴിയാതായതോടെ ലോഡ്ജ് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗുരുവായൂരിൽ ലോഡ്ജ് മുറിയില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് കാസർകോട് സ്വദേശികൾ

തൃശൂർ : ഗുരുവായൂർ പടിഞ്ഞാറെ നടയ്ക്ക് സമീപത്തെ ലോഡ്ജ് മുറിയിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് കല്ലാര്‍ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), സിന്ധു (36) എന്നിവരെയാണ് ലോഡ്ജിൽ ഇന്ന് ജനുവരി 19ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ജനുവരി 18ന് രാത്രി 9.30 ഓടെയാണ് ഇരുവരും ദമ്പതികളെന്ന വ്യാജേന ഒരു ദിവസത്തേക്ക് ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. അടുത്ത ദിവസം ഉച്ചയ്ക്ക് ഒരു മണിയായിട്ടും മുറി ഒഴിയാതായതോടെ ലോഡ്ജ് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.  

മുറിയുടെ വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് മുറിയുടെ പുറകു വശത്തെ ജനൽ വഴി നോക്കിയപ്പോഴാണ് രണ്ടു പേരേയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കാസർഗോട് സ്വദേശികളാണെന്ന് മനസ്സിലായത്.

ALSO READ : Crime News: അതിഥി തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച് കവർച്ച നടത്തിയ കേസിൽ രണ്ടു പേർ പിടിയിൽ

ജനുവരി 7 മുതൽ സിന്ധുവിനെ കാണാനില്ലെന്ന് ഭർത്താവ് കാസർഗോട് രാജപുരം പോലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ രാജപുരം പോലീസ് യുവതിക്കായി അന്വേഷണം നടത്തിവരികയായിരുന്നു. മുഹമ്മദ് ഷെരീഫും വിവാഹിതനാണ്. ഇരുവരുടെയും ബന്ധുക്കളെത്തിയതിന് ശേഷം ഗുരുവായൂർ പോലീസ് തുടർ നടപടികൾ സ്വീകരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News