തിരുവനന്തപുരം: ഒരുപാട് കാലത്തിന് ശേഷം കൂട്ടുകാരെകണ്ടതിന്റെ സന്തോഷം ഒട്ടുമറച്ചുവച്ചില്ല. അടുത്ത് അരുണ്ടെന്ന പരിഭ്രമവും ഇല്ല. പുറം കാഴ്ച വളരെ വലുതാണ് ഇവർക്ക്. തിരുവനന്തപുരം വഴുതക്കാട്ടെ കാഴ്ചപരിമിതർക്കായുള്ള സ്കൂളിലെ പ്രവേശനോത്സവ രംഗങ്ങൾ അത്രമേൽ മനോഹരമായിരുന്നു. 60 കൂട്ടികളാണ് ഇവിടെയുള്ളത്. പുതുതായി അഡ്മിഷൻ എടുത്തത് അഞ്ച് കുട്ടികളാണ്. രണ്ട് വർഷത്തിന് ശേഷം പൂർണ്ണതോതിൽ വിദ്യാലയം ആരംഭിക്കുമ്പോള്‍ ഏറെ സന്തോഷിക്കുന്നതും ഇവിടെത്തെ മിടുക്കൻമാരാണ്. ഇനി കൂട്ടുകാർക്കൊപ്പം കളിച്ചും ചിരിച്ചും പഠിച്ചും നടക്കാം.
സൗഹദങ്ങൾക്ക് കാഴ്ച ഒരു തടസമല്ലെന്നെന്ന് തെളിയിക്കുന്നതാണ് ഒരോരുടെയും മുഖത്ത് വിരിയുന്ന പുഞ്ചിരി. അധ്യാപകരെ കണ്ടതോടെ പലരും സന്തോഷത്തോടെ അധ്യാപകുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു.രാവിലെ പത്തരയ്ക്കായിരുന്നു ഇവിടെത്തെ പ്രവേശനോത്സവം. സീരിയൽതാരം മനീഷാ മഹേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇത്തരം ഒരു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഒരു പാട് കഴിവുള്ള കുട്ടികളാണ് ഈ വിദ്യാലയത്തിൽ ഉള്ളതെന്നും മനീഷ പറഞ്ഞു. സ്കൂളിലെ പ്രധാന അധ്യാപകൻ വിനോദ്,ബി ചടങ്ങിൽ സ്വാഗതം പറഞ്ഞു.
Read Also: രണ്ട് വർത്തിന് ശേഷം സ്കൂളുകൾ പഠനോത്സവത്തിലേക്ക്
കാഴ്ചപരിമിതർക്കായി ഇത്തരം ഒരു സ്ഥാപനം ഉണ്ടെന്ന കാര്യം പോലും പലർക്കും അറിയില്ല. ഒന്നും മുതല്‍ ഏഴ് വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 5 കുട്ടിയ്ക്ക് ഒരു ടീച്ചർ എന്ന നിലയിലാണ് കണക്കെന്നും വിനോദ്,ബി പറഞ്ഞു. ഇവിടെത്തെ സ്കൂളിൽ ഹോസ്റ്റൽ സൗകര്യവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇവിടെ താമസിച്ച് പഠിക്കാനുള്ള സൗകര്യം ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...