വിജയത്തിലേക്കുള്ള വഴിയിൽ പ്രതിബന്ധങ്ങൾ ഒന്നുമുണ്ടാവില്ല. അതിന് ശാരീരിക പരിമിതികളെ ബുദ്ധിമുട്ടുകളോ പോലും വെല്ലുവിളി ഉയർത്തില്ലെന്ന് അക്കമിട്ട് ഉറപ്പിക്കുകയാണ് ശാരിക.എ.കെ. എന്ന മിടുക്കി. സിവിൽ സർവ്വീസ് ചരിത്രത്തിൽ ഇതാദ്യമായാണ് സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഒരാൾ സർവ്വീസിൽ പ്രവേശിക്കുന്നത്.
നിരവധി പേരാണ് ശാരികയ്ക്ക് അഭിന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. വടകര കീഴരിയൂർ സ്വദേശിനിയാണ് ശാരിക. ഇടത് കൈയ്യുടെ മൂന്ന് വിരലുകൾ മാത്രമേ ശാരികക്ക് ചലിപ്പിക്കാൻ കഴിയുകയുള്ളു. കാലങ്ങളായി വീൽ ചെയറിൽ തന്നെയാണ് ശാരിക ഇരിക്കുന്നതും.
ശാരികയെ പറ്റി ഉന്നത് വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റിങ്ങനെ
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിൽ 922 -)o റാങ്ക് നേടി നമുക്കാകെ അഭിമാനമായി മാറിയിരിക്കയാണ് ശാരിക.എ.കെ. എന്ന മിടുക്കി.ശാരികയെ നേരിൽ ഫോണിൽ വിളിച്ചു അഭിനന്ദിച്ചു.
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി ശാരിക.എ. കെ. മാറിയിരിക്കയാണ്.
ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയായ ശാരിക വീൽചെയറിൽ ഇരുന്നാണ് ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്.
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സൊല്യൂട്ട് ഐ.എ.എസ് അക്കാദമിയുടെ പ്രൊജക്റ്റ് "ചിത്രശലഭം" എന്ന പരിശീലന പദ്ധതിയും ശാരികയ്ക്ക് പിന്തുണയേകി.
ശാരികക്ക് ഇടത് കൈയ്യുടെ മൂന്ന് വിരലുകൾ മാത്രമേ ചലിപ്പിക്കാൻ കഴിയുകയുള്ളു.ഈ പരിമിതികളെയൊക്കെ അതിജീവിച്ചാണ് ശാരിക ഇപ്പോൾ സിവിൽ സർവീസ് എന്ന ലക്ഷ്യം കീഴടക്കിയിരിക്കുന്നത്.
കീഴരിയൂർ എരേമ്മൻ കണ്ടി ശശിയുടേയും രാഖിയുടേയും മകളാണ് ശാരിക. പ്ലസ്ടു വിദ്യാർത്ഥിനിയായ ദേവിക സഹോദരിയാണ്.
2024 ലെ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി,തുടർന്ന് ജനുവരി 30 ന് ഡൽഹിയിൽ വെച്ച് നടന്ന ഇന്റർവ്യൂവിൽ മികവ് തെളിയിച്ചു. ഓൺലൈനായും, തിരുവനന്തപുരത്ത് നേരിട്ടുമായിരുന്നു പരിശീലനം.
ഇന്ത്യയിൽ മൂന്നു കോടിയോളം ഭിന്നശേഷിക്കാരായ വ്യക്തികളുണ്ട്.എന്നാൽ സിവിൽ സർവീസ് അടക്കമുള്ള നേതൃരംഗത്ത് അവരുടെ പ്രാതിനിധ്യം വളരെ കുറവാണ്.
പ്രതിസന്ധികളോടും,ജീവിതാവസ്‌ഥകളോടും പടവെട്ടി ഉജ്ജ്വല വിജയം കൈവരിച്ച ശാരികയ്ക്ക് അഭിനന്ദനങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.