ഈ തിരഞ്ഞെടുപ്പ് മോദിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍

നരേന്ദ്രമോദിയെ പരാജയപ്പെടുത്താന്‍ രാജ്യം മുഴുവന്‍ കൈകോര്‍ത്തിരിക്കുന്നത് ഇടത് വലത് മുന്നണികളാണ്.   

Last Updated : Mar 23, 2019, 10:43 AM IST
ഈ തിരഞ്ഞെടുപ്പ് മോദിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍

തിരുവനന്തപുരം: ഈ ലോക് സഭാ തിരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടുമെന്ന് സിപിഎമ്മിന് ഉറപ്പുള്ളത് കൊണ്ടാണ് കോണ്‍ഗ്രസ്‌-ബിജെപി ബന്ധം ആരോപിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍.  

നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സ്വന്തം സ്ഥാനാര്‍ഥിയെ കാലുവാരിയ പാര്‍ട്ടിയാണ് സിപിഎം എന്നും ഇതേ പറ്റി അന്വേഷണം നടത്താന്‍ കമ്മീഷനെ നിയമിച്ച കാര്യം ജനങ്ങള്‍ മറന്നിട്ടില്ലയെന്നും കുമ്മനം ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കച്ചവടം നടത്തിയതിന്‍റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട നേതാവിനെ മത്സരിക്കാന്‍ നിയോഗിച്ച മുന്നണി ഇപ്പോള്‍ ഇത്തരം വിലകുറഞ്ഞ ആരോപണവുമായി രംഗത്തെത്തിയത് നാണക്കേട് മറയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

മാത്രമല്ല ഈ തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത് നരേന്ദ്ര മോദിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദിയെ പരാജയപ്പെടുത്താന്‍ രാജ്യം മുഴുവന്‍ കൈകോര്‍ത്തിരിക്കുന്നത് ഇടത് വലത് മുന്നണികളാണ്. 

കോണ്‍ഗ്രസ് പ്രസിഡന്റിനെ പ്രധാനമന്ത്രിയാക്കാന്‍ നടക്കുന്ന സിപിഎം നേതാവിന്റെ തരംതാണ പ്രസ്താവന സ്വയം അപഹസ്യനാവാനെ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു കുമ്മനം രാജശേഖരന്‍ ഇങ്ങനെ പ്രതികരിച്ചത്.

Trending News