Kuttanad: തോട്ടപ്പള്ളി സ്പിൽവേയുടെ ഏഴാം നമ്പർ ഷട്ടർ തകർന്നു. ഉച്ചയ്ക്ക് ശേഷം വേലിയേറ്റം ഉണ്ടാകുമ്പോൾ ഉപ്പുവെള്ളം കുട്ടനാടൻ പാടശേഖരങ്ങളിൽ കയറുമെന്ന ആശങ്കിയിലാണ് കർഷകർ. രണ്ടാം വിത നടന്ന പാടങ്ങളിലെ കൃഷി നശിക്കുമെന്നാണ് പേടി. സ്പിൽ വേ ഷട്ടറുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതാണ് ഇപ്പോൾ ഷട്ടർ തകരാൻ കാരണമെന്നാണ് ആക്ഷേപം.
ALSO READ: ജലനിരപ്പ് ഉയര്‍ന്ന് കുട്ടനാട്; വിവിധ മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
തോട്ടപ്പള്ളി സ്പിൽവേയുടെ 40 ഷട്ടറുകളിൽ മിക്കവയും പണിമുടക്കിയ സാഹചര്യമാണ്. പലതും തുറക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇവ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഉപയോഗ യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...