തലശേരിയിൽ ബോംബ് സ്ഫോടനം; 3 പേർക്ക് പരിക്ക്.. !

പരിക്കേറ്റവരിൽ ഒരാളുടെനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.  ഇവരുടെ കൈകൾക്കും  കണ്ണുകൾക്കുമാണ്  പരിക്കേറ്റിരിക്കുന്നത്.    

Last Updated : Sep 5, 2020, 11:48 PM IST
    • പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്റ്റീൽ ബോംബുകളാണ് പൊട്ടിയത് എന്നാണ് സൂചന.
    • പരിക്കേറ്റവരിൽ ഒരാളുടെനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരുടെ കൈകൾക്കും കണ്ണുകൾക്കുമാണ് പരിക്കേറ്റിരിക്കുന്നത്.
തലശേരിയിൽ ബോംബ് സ്ഫോടനം; 3 പേർക്ക് പരിക്ക്.. !

കണ്ണൂർ:  തലശേരിയിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു.  സംഭവ നടന്നത് പൊന്ന്യം ചൂളിയിലാണ്.  അവിടെ നിർമ്മിച്ച 15 ഓളം ബോംബുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

പരിക്കേറ്റവരിൽ ഒരാളുടെനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.  ഇവരുടെ കൈകൾക്കും  കണ്ണുകൾക്കുമാണ്  പരിക്കേറ്റിരിക്കുന്നത്.  പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  സ്റ്റീൽ ബോംബുകളാണ് പൊട്ടിയത് എന്നാണ് സൂചന.  

Also read: പാര്‍ട്ടിയുടെ പേരും രണ്ടില ചിഹ്നവും കിട്ടി, പിടികൊടുക്കാതെ "വിലപേശല്‍" തുടര്‍ന്ന് ജോസ് കെ മാണി..!!

സ്ഥലം കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് വരുന്നത്.  ബോംബ് നിർമ്മിച്ചവർ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും അവിടെയുണ്ടായിരുന്നു.  പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.  ജില്ലാ പൊലീസ് മേധാവിയടക്കം സ്ഥലം സന്ദർശിക്കുമെന്നാണ് വിവരം ലഭിക്കുന്നത്.  

More Stories

Trending News