കടൽത്തീരത്ത് ക്രിസ്മസ് ആഘോഷം; മൂന്നുപേരെ കാണാതായി, ഒരാൾ മരിച്ചു

തുമ്പയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ നേരത്തെ കാണാതായിരുന്നു. ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി

Written by - Zee Malayalam News Desk | Last Updated : Dec 26, 2022, 06:13 AM IST
  • തുമ്പയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ നേരത്തെ കാണാതായിരുന്നു
  • കാണാതായവർക്കായി കോസ്റ്റ്ഗാർഡും മല്‍സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല
കടൽത്തീരത്ത് ക്രിസ്മസ് ആഘോഷം; മൂന്നുപേരെ കാണാതായി, ഒരാൾ മരിച്ചു

തിരുവനന്തപുരം:  ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കുളിക്കാൻ ഇറങ്ങിയ മൂന്നു പേരെ കാണാതായി.പുത്തൻതോപ്പിൽ രണ്ടുപേരെയും അഞ്ചുതെങ്ങ് മാമ്പള്ളിയിൽ ഒരാളെയുമാണ് കാണാതായത്. ശ്രേയസ് (16) സാജിദ് (19) എന്നിവരെയാണ് പുത്തൻതോപ്പിൽ കടലിൽ കാണാതായത്. മാമ്പള്ളി സ്വദേശി സാജൻ ആന്റണി (34) ആണ് അഞ്ചുതെങ്ങിൽ കാണാതായത്

അതേസമയം തുമ്പയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ നേരത്തെ കാണാതായിരുന്നു. ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോ ആണ് മരിച്ചത്. 3 കടലിൽ പോയ ഫ്രാങ്കോയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

അതേസമയം കാണാതായവർക്കായി കോസ്റ്റ്ഗാർഡും മല്‍സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചിൽ ഇന്ന് വീണ്ടും തുടരും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News