തൃക്കാക്കരയെ ഇളക്കിമറിച്ച് പ്രചരണം; ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞ് മുന്നണികൾ

സിറ്റിംഗ് സീറ്റ് നിലനിർക്കുക എന്നത് യുഡിഎഫിന്റെ അഭിമാന പ്രശ്നാമാണ്

Written by - Zee Malayalam News Desk | Last Updated : May 17, 2022, 02:26 PM IST
  • ട്വന്റി- 20 വോട്ടുകളിൽ ചെറിയൊരു ശതമാനമെങ്കിലും ലഭിക്കുമെന്നും ഇടത് ക്യാമ്പ് പ്രതീക്ഷിക്കുന്നു
  • തികഞ്ഞ വിജയ പ്രതീക്ഷ തന്നെയാണ് എൻ.ഡി.എ ക്യാമ്പും
തൃക്കാക്കരയെ ഇളക്കിമറിച്ച് പ്രചരണം; ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞ് മുന്നണികൾ

തൃക്കാക്കര: തെരഞ്ഞെടുപ്പ് അടുത്തത്തോടെ ഇതുവരെ കാണാത്ത വീറും വാശിയുമാണ് തൃക്കാക്കരയിൽ കാണാനാകുന്നത്.പ്രചരണ രംഗത്ത് അൽപ്പം മേൽക്കെ നേടാനായതിന്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ട്.കോൺഗ്രസിന്റയും ഘടകകക്ഷികളുടെയും മുൻ നിര നേതാക്കളെല്ലാം മണ്ഡലത്തിലുണ്ട്.പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ് സ്ഥാനാർഥിയും നേതാക്കളും പ്രവർത്തകരും.സിൽവർ ലൈൻ പദ്ധതി തന്നെയാണ് ഇടത് മുന്നണിക്കെതിരായ യുഡിഎഫിന്റെ പ്രധാന പ്രചരണായുധം.പദ്ധതിയുടെ ഭാഗമായുള്ള കല്ലിടൽ ഉപേക്ഷിച്ചത് സർക്കാർ തെറ്റ് ഏറ്റ് പറഞ്ഞതിന് തുല്യമാണെന്ന് യു.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
സിറ്റിംഗ് സീറ്റ് നിലനിർക്കുക എന്നത് യുഡിഎഫിന്റെ അഭിമാന പ്രശ്നാമാണ്.അതുകൊണ്ട് തന്നെ പഴുതടച്ചുള്ള പ്രചരണമാണ് യുഡിഎഫ് ക്യാമ്പ് നടത്തുന്നത്.സർക്കാർ വിരുദ്ധ പ്രചരണത്തിനൊപ്പം സഹതാപ തംരഗവും വോട്ടായി മാറുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു.ട്വന്റി-20 വോട്ടുകളിലും യുഡിഎഫ് പ്രതീക്ഷ അർപ്പിക്കുന്നു.ട്വന്റി-20-എഎപി സഖ്യത്തോട് കോൺഗ്രസ് നേതൃത്വം പരസ്യമായി വോട്ട് അഭ്യർത്ഥന നടത്തുകയും ചെയ്തിട്ടുണ്ട്.

ഇടത് ക്യാമ്പും ആവേശത്തിൽ തന്നെയാണ്.എന്ത് വിലകൊടുത്തും മണ്ഡലം പിടിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയുള്ള പ്രവർത്തനമാണ് അവർ നടത്തുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത്കൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ,മന്ത്രിപി.രാജീവ്,എം.സ്വരാജ് എന്നിവരും പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നു.സിൽവർലൈൻ പദ്ധതി തന്നെയാണ് ഇടത് മുന്നണിയുടെയും പ്രചരണ വിഷയം. പദ്ധതി നടപ്പിലായാൽ കേരളത്തിന്റെ മുഖഛായ മാറുമെന്ന് മണ്ഡലത്തിലെ ഓരോ മുക്കിലും മൂലയിലുമെത്തി നേതാക്കൾ വിശദീകരിക്കുന്നു.ട്വന്റി- 20 വോട്ടുകളിൽ ചെറിയൊരു ശതമാനമെങ്കിലും ലഭിക്കുമെന്നും ഇടത് ക്യാമ്പ്  പ്രതീക്ഷിക്കുന്നു.അതുകൊണ്ട് തന്നെ കരുതലോടെയാണ് നേതാക്കൾ പ്രതികരിക്കുന്നത്.ട്വന്റി -20 ചീഫ്  കോർഡിനേറ്റർ സാബു എം ജേക്കബ്ബിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പി.വി.ശ്രീനിജിൻ എം.എ.എ യെ പാർട്ടി ഇടപെട്ട് തിരുത്തിയിരുന്നു.മണിക്കൂറുകൾക്കുള്ളിൽ ശ്രീനിജിൻ പോസ്റ്റ് പിൻവലിച്ചത് സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടർന്നായിരുന്നു.

തികഞ്ഞ വിജയ പ്രതീക്ഷ തന്നെയാണ് എൻ.ഡി.എ ക്യാമ്പും പങ്ക് വക്കുന്നത്.കഴിഞ്ഞ തവണത്തെക്കാൾ വോട്ടിംഗ് ശതമാനം വലിയ തോതിൽ ഉയരുമെന്ന് നേതാക്കൾ വ്യക്തമാക്കുന്നു. കെ. റെയിൽ വിരുദ്ധ പ്രചരണത്തിനൊപ്പം കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും പ്രചരണ രംഗത്ത് ഉയർത്തിക്കാട്ടുന്നു.ഇടത് മുന്നണി ഉയർത്തിക്കാട്ടുന്ന ദേശീയ പാത വികസനവും ഗെയിൽ പദ്ധതിയും കേന്ദ്ര പദ്ധതികളാണെന്ന പ്രചരണം ഉയർത്തിയുള്ള പ്രതിരേധവും ബിജെപി നടത്തുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News