മൂന്ന് പേരിലൊരാൾ കൈക്കുഞ്ഞ് എഐ ഫൈനിടുമോ?

AI Camera Fines for Childs: ആകെ അമ്മയും അച്ഛനും കുഞ്ഞും മാത്രമുള്ള കുടുംബത്തിൽ കുട്ടികളെ ബൈക്കിൻറെ/ സ്കൂട്ടറിൻറെ മുൻവശത്ത് ഇരുത്തി യാത്ര ചെയ്യുന്നത് പതിവാണ്

Written by - M.Arun | Edited by - Zee Malayalam News Desk | Last Updated : Apr 20, 2023, 02:59 PM IST
  • മൂന്ന് പേരുടെ ചെറിയ കുടുംബത്തിൽ കുട്ടികളുമായി പോകുന്നവർ പിന്നെ കാർ വാങ്ങണോ
  • കൊച്ചു കുട്ടികളുമായി ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നത് പ്രശ്നമാണോ
  • 726 ക്യാമറകളാണ് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്
മൂന്ന് പേരിലൊരാൾ കൈക്കുഞ്ഞ് എഐ ഫൈനിടുമോ?

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകൾ ഇന്ന് മുതൽ കേരളത്തിൽ മിഴി തുറക്കുകയാണ്. അത് കൊണ്ട് തന്നെ നിയമലംഘനങ്ങൾക്ക് ഇനി വലിയ വില തന്നെ കൊടുക്കേണ്ടി വരുമെന്നതാണ് കാര്യം. 726 ക്യാമറകളാണ് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഇപ്പോഴും പല ആശങ്കകളും നിലനിൽക്കുന്നുണ്ട്.

അതിലൊന്നാണ് കൊച്ചു കുട്ടികളുമായി ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നത്. ആകെ അമ്മയും അച്ഛനും കുഞ്ഞും മാത്രമുള്ള കുടുംബത്തിൽ കുട്ടികളെ ബൈക്കിൻറെ/ സ്കൂട്ടറിൻറെ മുൻവശത്ത് ഇരുത്തി യാത്ര ചെയ്യുന്നത് പതിവാണ്. കൈക്കുഞ്ഞുങ്ങളുമായി പോലും ഇത്തരത്തിൽ പോവേണ്ടി വരും. ഇത് ട്രിപ്പിൾസായി പരിഗണിക്കുമോ എന്നാണ് ചോദ്യം.

കുട്ടികളുമായി പോകുന്നവർ പിന്നെ കാർ വാങ്ങണോ?

മൂന്ന് പേരുടെ ചെറിയ കുടുംബത്തിൽ കുട്ടികളുമായി പോകുന്നവർ പിന്നെ കാർ വാങ്ങണോ ? എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. കൈക്കുഞ്ഞുമായി പോയാൽ പോലും അത് ട്രിപ്പിൾസായി പരിഗണിക്കുന്നത് എന്തിനാണെന്നാണ് ചോദ്യം. ഇത് സംബന്ധിച്ച് മോട്ടോർവാഹന വകുപ്പ് തന്നെ വിശദമാക്കിയിട്ടുണ്ട്.

ഫൈനുണ്ടോ ഇല്ലയോ

ട്രിപ്പിൾസ് എന്ന് കണക്കാക്കിയാൽ എന്തായാലും ഫൈൻ ഉണ്ടാവുമെന്നാണ് മോട്ടോർവാഹന വകുപ്പ് പറയുന്നത്. അതിൽ പ്രധാനപ്പെട്ടതായി ചൂണ്ടിക്കാണിക്കുന്ന ഒന്ന് സഹയാത്രികൻ 4 വയസ്സിനു മുകളിലാണെങ്കിൽ അയാളെ ഒരു പൂർണ്ണയാത്രികൻ എന്ന  നിലയ്ക്കാണ് നിയമപരമായിത്തന്നെ കണക്കാക്കുന്നത്. അതിനാലാണ് ഇപ്പോൾ നാല് വയസ്സിന് മുകളിലുള്ളവർക്ക് ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് നിർബന്ധമാക്കി കേന്ദ്രമോട്ടോർവാഹനനിയമം സെക്ഷൻ 129-ൽ വ്യക്തത വരുത്തിയിരിക്കുന്നത്.

നാലു വയസ്സിന് താഴെയുള്ളവർക്ക് പ്രത്യേക അധികസുരക്ഷാ സംവിധാനങ്ങളോടെ അത്യാവശ്യഘട്ടങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ കൊണ്ടുപോകാം എന്നും മേട്ടോർ വാഹന നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി ചെയ്ത് വ്യക്തത വരുത്തിയിട്ടുമുണ്ട്- മോട്ടോർ വാഹനവകുപ്പ് ഫേസ്ബുക്കിൽ പറഞ്ഞിട്ടുണ്ട്.എന്നാൽ ട്രാൻസ്പോർട്ട് കമ്മീഷ്ണർ ഇതിൽ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും മൂന്ന് പേർ എന്ന് കണക്കാക്കിയാൽ ഫൈൻ ഇടും എന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്.  ഇരുചക്ര വാഹനങ്ങളില്‍ രണ്ടില്‍ക്കൂടുതല്‍ - 2000-യാണ് ഫൈനായി അടക്കേണ്ടത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News