തൃശൂര്‍: പൂരത്തിനിടയിൽ (Thrissur Pooram 2021) ആൽ മരത്തിൻറെ കൊമ്പ് ഒടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. തിരുവമ്പാടി വിഭാഗത്തിൻറെ പൂരം സംഘാടകരിലൊരാളായ നടത്തറ സ്വദേശി രമേശ്, പൂങ്കുന്നം സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.
ബ്രഹ്മസ്വം മഠത്തിന് സമീപം വെള്ളിയാഴ്ച രാത്രി 12 ഒാടെയായിരുന്നു അപകടം. മഠത്തിൽ നിന്നും പഞ്ചവാദ്യം ആരംഭിച്ച് എഴുന്നള്ളിപ്പ് മുന്നോട്ട് പോകവെയാണ് തൊട്ടടടുത്ത് നിന്നിരുന്നു ആലിൻറെ കൊമ്പ് ഒടിഞ്ഞു വീണത്. പൊലീസ് (Kerala Police) ഉദ്യോഗസ്ഥര്‍ക്കടക്കമാണ് പരിക്കേറ്റത്. ഈ സമയം അറുപതോളം പേര്‍ താഴെയുണ്ടായിരുന്നു. മൂന്നു പേരാണ് മരത്തിനിടയില്‍ കുടുങ്ങിയത്.
ALSO READ : Kerala COVID Update : കേരളത്തിലും കോവിഡ് പ്രതിസന്ധി അതിരൂക്ഷം, രോഗ വ്യാപനം മുപ്പതിനായരത്തിലേക്ക്
സംഭവ സ്ഥലത്ത് തന്നെ ഫയര്‍ഫോഴ്സും (Fire Force) പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. കൊമ്പുകൾ മുറിച്ചു മാറ്റിയാണ് പരിക്കേറ്റവരെ രക്ഷിച്ചത്. വൈദ്യുതി കൂടി നിലച്ചതോടെ പ്രദേശം പൂർണമായും ഇരുട്ടിലായിരുന്നു. വാദ്യക്കാരും പൊലീസും പന്തം പിടിക്കുന്നവരുമാണ് അപകടത്തിലായത്. ഇതിനിടെ ആനയിടഞ്ഞു. അപ്പോള്‍ തന്നെ തളച്ചതിനാല്‍ അപകടം ഒഴിവായി.
കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ തിരുവമ്പാടി വിഭാഗം ഒറ്റ ആനപ്പുറത്ത് ചടങ്ങുകൾ ചുരുക്കിയിരുന്നു.പരിക്കേറ്റവരെ തൃശൂര്‍ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. അതേസമയം സംഭവത്തിൻറെ പശ്ചാലത്തിൽ പാറമേക്കാവ് നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് പിന്നീട് ഒഴിവാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...