തൃശൂർ പുലിക്കളിക്ക് മാറ്റമില്ല; ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കാൻ തീരുമാനം

അഞ്ച് സംഘങ്ങളിലായി ഇരുന്നൂറ്റി അമ്പതിലധികം കലാകാരന്മാരാണ് പുലിക്കളിയിൽ പങ്കെടുക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 10, 2022, 02:05 PM IST
  • പുലിവേഷം കെട്ടുന്നതിനുള്ള ചായം അരയ്ക്കുന്ന ജോലി മിക്ക പുലിക്കളി സംഘങ്ങളും തുടങ്ങിയിരുന്നു.
  • പുലിവേഷം കെട്ടുന്നതിന് വേണ്ടി ലഭിച്ച മുൻകൂർ തുക അടക്കം വലിയ സംഖ്യ ഇപ്പോൾ തന്നെ മുടക്കി കഴിഞ്ഞു.
  • അതുകൊണ്ട് തന്നെ പുലിക്കളി മാറ്റിവയ്ക്കുന്നത് ഭീമമായ നഷ്ടമുണ്ടാക്കുമെന്നാണ് സംഘങ്ങളുടെ വിലയിരുത്തൽ.
തൃശൂർ പുലിക്കളിക്ക് മാറ്റമില്ല; ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കാൻ തീരുമാനം

തൃശൂർ: തൃശൂരില്‍ പുലിക്കളി നടത്തുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടർന്ന് ഞായറാഴ്ച ദുഖാചരണം പ്രഖ്യാപിച്ചെങ്കിലും പുലിക്കളി മാറ്റിവെയ്ക്കേണ്ടതില്ലെന്ന് തൃശൂരിലെ സംഘങ്ങൾ തീരുമാനിക്കുകയായിരുന്നു. ഔദ്യോ​ഗിക ചടങ്ങുകൾ ഒഴിവാക്കികൊണ്ടായിരിക്കും പുലിക്കളി നടത്തുക. പുലിക്കളി നാളെ തന്നെ നടത്താൻ തീരുമാനിച്ചതിനാൽ ഔദ്യോ​ഗിക പങ്കാളിത്തം (മന്ത്രിമാരും, ജനപ്രതിനിധികളും) ഉണ്ടായിരിക്കില്ല. കലാപരിപാടികൾക്ക് മാറ്റമുണ്ടാകില്ല. പുലിക്കളി മാറ്റിവെച്ചാൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നതിനെ തുടർന്നാണ് പുലിക്കളി നടത്താൻ തീരുമാനമായത്. 

പുലിവേഷം കെട്ടുന്നതിനുള്ള ചായം അരയ്ക്കുന്ന ജോലി മിക്ക പുലിക്കളി സംഘങ്ങളും തുടങ്ങിയിരുന്നു. പുലിവേഷം കെട്ടുന്നതിന് വേണ്ടി ലഭിച്ച മുൻകൂർ തുക അടക്കം വലിയ സംഖ്യ ഇപ്പോൾ തന്നെ മുടക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ പുലിക്കളി മാറ്റിവയ്ക്കുന്നത് ഭീമമായ നഷ്ടമുണ്ടാക്കുമെന്നാണ് സംഘങ്ങളുടെ വിലയിരുത്തൽ. അഞ്ച് സംഘങ്ങളിലായി ഇരുന്നൂറ്റി അമ്പതിലധികം കലാകാരന്മാരാണ് പുലിക്കളിയിൽ പങ്കെടുക്കുന്നത്. അകമ്പടിയായി 35 വാദ്യകലാകാരന്മാർ വീതമുളള മേളവും ടാബ്ലോയും ഉണ്ടാകും.

Also Read: Happy Onam 2022: ഐശ്വര്യം നിറഞ്ഞ നന്മയുടെ ഓണം ആശംസിക്കാം... പ്രിയപ്പെട്ടവര്‍ക്കായി ചില തിരുവോണാശംസകള്‍

 

കഴിഞ്ഞ രണ്ട് വർഷം കൊവിഡിൽ മുങ്ങിയ പുലിക്കളി ഇത്തവണ വിപുലമായി നടത്താനാണ് സംഘാടകർ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായ ഘട്ടത്തിലാണ് എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചത്. തുടർന്ന് പുലിക്കളി മാറ്റി വയ്ക്കേണ്ടി വരുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഞായറാഴ്ച ഔദ്യോഗിക പരിപാടികൾ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. നാളെ വൈകീട്ടാണ് സ്വരാജ് റൗണ്ടിൽ പുലികൾ ഇറങ്ങുക. 

ഇന്ന് ചതയം, ശ്രീനാരായണ ഗുരുജയന്തിയിൽ വിപുലമായ പരിപാടികൾ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ചതയം. ശ്രീനാരായണ ഗുരുജയന്തി കൂടിയായ ഇന്ന് വര്‍ക്കല ശിവഗിരി മഠത്തിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ പരിപാടികൾ ആഘോഷിക്കും. വര്‍ക്കല ശിവഗിരി മഠത്തിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും ചടങ്ങുകൾ നടക്കും.

ചെമ്പഴന്തിയിലെ മഹാസമ്മേളനം വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ദാർശനിക സമ്മേളനം രാവിലെ  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മുഖ്യാതിത്ഥിയാകും.

സംസ്ഥാനത്തെ ബാങ്കുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾക്കും ഓഫീസുകൾക്കും അന്ന് പൊതു അവധിയാണ്. സാമുദായിക സൗഹാർദ്ദ ഘോഷയാത്രകൾ, സമ്മേളനങ്ങൾ, പുഷ്പാർച്ചനകൾ, സമൂഹ പ്രാർത്ഥനകൾ, ദസമൂഹ വിരുന്നുകൾ എന്നിവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News