പാലക്കാട് ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം. തമിഴ്നാട്ടുക്കാരായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ട്രാക്കിലെ മാലിന്യം ശേഖരിക്കുന്നതിനിടെ കേരള എക്സ്പ്രെസ് തട്ടിയാണ് അപകടം.
ഷൊർണൂർ പാലത്തിൽ വെച്ചാണ് അപകടമുണ്ടായത്. ലക്ഷമണൻ, വള്ളി, റാണി, ലക്ഷമണൻ എന്നീ ശുചീകണതൊഴിലാളികളാണ് മരണപ്പെട്ടത്. കേരള എക്സ്പ്രെസ് തട്ടി നാല് പേർ പുഴയിലേക്ക് വീഴുകയായിരുന്നു. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. നാലാമത്തെ ആൾക്കായി തിരച്ചിൽ തുടരുകയാണ്.