Nayanthara Wedding Video: നയൻതാരയുടെ വിവാഹവും സ്വകാര്യജീവിതവും; ബിയോണ്ട് ദി ഫെയറി ടേൽ നെറ്റ്ഫ്ലിക്സിൽ, തിയതി പുറത്ത് വിട്ടു

Nayanthara wedding documentary: സിനിമാതാരം, ലേഡി സൂപ്പർസ്റ്റാർ എന്നിവയ്ക്കപ്പുറം മകൾ, സഹോദരി, ജീവിതപങ്കാളി, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയൻതാരയുടെ ജീവിതത്തിലെ പല വേഷങ്ങളും ഡോക്യുമെന്ററിയിലൂടെ ആരാധകർക്ക് അടുത്തറിയാം.

Last Updated : Nov 1, 2024, 01:34 PM IST
  • ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്
  • 2015ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലായത്
  • ആറ് വർഷത്തിന് ശേഷം 2021 മാർച്ച് 25ന് ഇവരുടെ വിവാഹ നിശ്ചയം നടന്നു, തുടർന്ന് ആഢംബര വിവാഹം
Nayanthara Wedding Video: നയൻതാരയുടെ വിവാഹവും സ്വകാര്യജീവിതവും; ബിയോണ്ട് ദി ഫെയറി ടേൽ നെറ്റ്ഫ്ലിക്സിൽ, തിയതി പുറത്ത് വിട്ടു

Nayanthara Wedding Video Netflix: ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ആഢംബര വിവാഹം കാണാനുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം. നയൻതാരയുടെ പിറന്നാൾ ദിനമായ നവംബർ 18ന് 'നയൻതാര: ബിയോണ്ട് ദി ഫെയറി ടേൽ' എന്ന ഡോക്യുഫിലം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. നയൻതാരയുടെ സിനിമാജീവിതവും സ്വകാര്യജീവിതവും ഡോക്യുമെന്ററിയിൽ ഉണ്ടാകും. മലയാളത്തിൽ ചെറിയ വേഷങ്ങളിൽ ആരംഭിച്ച കരിയർ തമിഴ്, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളിലൂടെ തന്റേതായ സ്റ്റാർഡം സൃഷ്ടിച്ചെടുത്ത നയൻതാരയുടെ ജീവിതമാണ് നെറ്റ്ഫ്ലിക്സ് ഒരുക്കുന്നത്.

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം തുറന്നു സംസാരിക്കാത്ത വ്യക്തിയാണ് നയൻതാര. സിനിമാതാരം, ലേഡി സൂപ്പർസ്റ്റാർ എന്നിവയ്ക്കപ്പുറം മകൾ, സഹോദരി, ജീവിതപങ്കാളി, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയൻതാരയുടെ ജീവിതത്തിലെ പല വേഷങ്ങളും ഡോക്യുമെന്ററിയിലൂടെ ആരാധകർക്ക് അടുത്തറിയാം.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Netflix India (@netflix_in)

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. 2015ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലായത്. ആറ് വർഷത്തിന് ശേഷം 2021 മാർച്ച് 25ന് ഇവരുടെ വിവാഹ നിശ്ചയം നടന്നു. തുടർന്ന് ആഢംബര വിവാഹം.

2022 ജൂൺ ഒമ്പതിനായിരുന്നു വിവാഹം. സൂപ്പർ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. മഹാബലിപുരത്തെ ഷെറാടൺ ​ഗ്രാൻഡ് റിസോർട്ടിലായിരുന്നു വിവാഹ വേദി. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന് മാത്രമായിരുന്നു ചടങ്ങിന്റെ ദൃശ്യങ്ങൾ പകർത്താൻ അനുമതി നൽകിയിരുന്നത്. സംവിധായകൻ ​ഗൗതം മേനോനാണ് നെറ്റ്ഫ്ലിക്സിനായി ഡോക്യുമെന്ററി ഒരുക്കിയത്.

വിവാഹം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് വിവാഹ വീഡിയോ സ്ട്രീം ചെയ്യുന്നത്. 'നയൻതാര: ബിയോണ്ട് ദി ഫെയറി ടേൽ' എന്ന വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലർ നെറ്റ്ഫ്ലിക് പുറത്തിറക്കിയിരുന്നു. ഒരു മണിക്കൂർ 21 മിനിറ്റാണ് വിവാഹ ഡോക്യുമെന്ററിയുടെ ദൈർഘ്യം. ഡോക്യുമെന്ററിയുടെ റൈറ്റ്സായി നയൻതാരയ്ക്ക് നെറ്റ്ഫ്ലിക്സ് 25 കോടി രൂപ നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

2022 ദമ്പതികൾക്ക് ഇരട്ട കുട്ടികൾ ജനിച്ചിരുന്നു. കുട്ടികളുടെ ചിത്രങ്ങളും അവർക്കൊപ്പമുള്ള യാത്രകളും വിഘ്നേഷ് ശിവനും നയൻതാരയും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഉയിർ, ഉലകം എന്നാണ് ദമ്പതികളുടെ ഇരട്ടകുട്ടികളുടെ പേര്. വാടക ​ഗർഭധാരണത്തിലൂടെയാണ് ദമ്പതികൾക്ക് ഇരട്ട കുട്ടികൾ ജനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News