തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണിയുടെ കാറും ടയറുമനു ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
ട്രോളുകളിലൂടെയും മീമുകളിലൂടെയും മണിയെ വിമര്‍ശിക്കുന്നവരും ചില്ലറയല്ല!!
മന്ത്രിയുടെ ഔദ്യോഗിക കാറിന്‍റെ ടയർ പത്ത് തവണയായി 34 എണ്ണം മാറി എന്ന വിവരിവകാശ രേഖ പുറത്ത് വന്നതിന് പിന്നാലെയാണിത്.
രാഷ്ട്രീയമായി കടന്നാക്രമിക്കുന്നതിനും പൊതു ഖജനാവ് കൊളളയടിക്കുന്നതിനും എതിരെയാണ് പലരും ട്രോളുകള്‍ പങ്കുവയ്ക്കുന്നത്.
ചിലരാക്കട്ടെ കേരളത്തിലെ റോഡുകളുടെ അവസ്ഥയെയാണ് ട്രോളുകളിലൂടെ കുറ്റം പറയുന്നത്. ടയറിന്റെ പേരില്‍ മണി നടത്തിയ പകല്‍കൊള്ള വിവരവകാശ രേഖയായാണ് പുറത്തു വന്നത്.
ഇതിനായി അഞ്ചുലക്ഷം രൂപയാണ് ഖജനാവില നിന്ന് ചെലവഴിച്ചിരിക്കുന്നത്. മന്ത്രി മണി ഇപ്പോള്‍ ഉപയോഗിക്കുന്നത് 2017 മോഡല്‍ ഇന്നോവ ക്രിസ്റ്റയുടെ ടയറുകളാണ് അടിയ്ക്കടി മാറ്റിയിരിക്കുന്നത്.
പതിനായിരം മുതല്‍ പതിമൂന്നായിരം വരെയാണ് ഒരു ഇന്നോവ ടയറിന്‍റെ വില. അമ്പതിനായിരം മുതല്‍ എണ്‍പതിനായിരം കിലോമീറ്റര്‍ വരെയാണ് കേരളത്തിലെ റോഡുകളില്‍ ടയറിന്‍റെ ആയുസ്.
മണി കള്ളക്കണക്ക് കാണിച്ചാണ് ഖജനാവിലെ പണം അടിച്ച് മാറ്റിയതെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. മന്ത്രി മണിയുടെ കെ.എല്‍.01 സിബി 8340 എന്ന ഇന്നോവയാണ് ടയര്‍മാറ്റലില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്.
ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉപയോഗിക്കുന്ന കെ.എല്‍.01 സിബി 8318 നമ്പര്‍ ഇന്നോവയ്ക്ക് നാലു തവണയായി 13 ടയറുകളാണ് മാറിയിരിക്കുന്നത്.