മലപ്പുറം: വളാഞ്ചേരി പെരിന്തല്‍മണ്ണ റൂട്ടില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർക്ക് ദാരുണാന്ത്യം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇവർ അസം സ്വദേശികളായിരുന്നു. അപകടം നടന്ന ഉടൻ തന്നെ യുവാക്കള്‍ മരണമടയുകയായിരുന്നു. ഇന്ന് വൈകുന്നേരം 4:30 ഓടെ കുളമംഗലത്തെ പാലത്തില്‍വച്ചാണ് അപകടമുണ്ടായത്.
Also Read: സ്പീഡിന് സഡൻ ബ്രേക്ക്; ഇനി റോഡുകളിലെ വേഗ പരിധി ഇങ്ങനെ
യുവാക്കൾ വളാഞ്ചേരിയില്‍ നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പള്‍സര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്നാണ് എതിരേ വന്ന സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നിരുന്നു. അമിതവേഗത്തിലെത്തിയ ബൈക്ക് ബസ്സില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ഇവർ താമസിച്ചിരുന്നത് വേങ്ങരയിലാണ് കോണ്‍ക്രീറ്റ് ജോലിക്കായാണ് വളാഞ്ചേരിയിലെത്തിയത്. ഇരുവരുടെയും മൃതദേഹം വളാഞ്ചേരി നടക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി സൂക്ഷിച്ചിട്ടുണ്ട്.
Also Read: ഗണപതി ഭഗവാന് പ്രിയം ഈ രാശിക്കാരോട്, ലഭിക്കും സർവ്വൈശ്വര്യം!
ദമാമിൽ കാർ മരത്തിലിടിച്ച് രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു
സൗദിയിലെ ദമാമിൽ ഇന്ത്യൻ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ഇബ്രാഹിം അസ്ഹര്‍, ഹസ്സൻ റിയാസ് എന്നിവരാണ് മരിച്ചത്. ഇവർക്ക് പതിനാറും പതിനെട്ടും വയസായിരുന്നു. ഹസൻ റിയാസാണ് കാർ ഓടിച്ചിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന അമ്മാര്‍ എന്ന പതിമൂന്ന് വയസുകാരനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അമാറിനെ ദമാം സെൻട്രല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കാർ ഇടിച്ചുകയറിയത് റോഡരികിലെ ഈന്തപ്പന മരത്തിലേക്കാണ്. ഇവർ മൂന്നുപേരും ദമാം ഇൻറര്‍നാഷണല്‍ ഇന്ത്യൻ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഒരേ അപ്പാർട്ട്മെന്റിലെ അടുത്തടുത്ത ഫ്ലാറ്റുകളിലായാണ് ഇവർ കുടുംബസമേതം താമസിച്ചിരുന്നത്.
Also Read: Pradosh Vrat 2023: ശിവപ്രീതിക്ക് പ്രദോഷവ്രതം ഉത്തമം
ദമാം ഗവര്‍ണര്‍ ഹൗസിന് മുന്നിലുള്ള റോഡില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ഈ ദാരുണമായ അപകടം ഉണ്ടായത്. മൂവരും ചേർന്ന് അമാറിന്റെ പിതാവിന്റെ മസ്ദ കാറുമായി പുറത്തേക്ക് പോകുകയായിരുന്നു. കാർ ഓടിച്ചത് ഡ്രൈവിംഗ് ലൈസൻസുള്ള ഹസൻ റിയാസാണ്. അമിതവേഗതയിലാണ് കാർ ഓടിച്ചതെന്നാണ് റിപ്പോർട്ട്. കാർ നിയന്ത്രണം വിട്ട് റോഡരികിലുള്ള ഈന്തപ്പനയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നിരുന്നു. മൂന്നുപേരേയും കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മരിച്ച ഹസൻ റിയാസ് മുഹമ്മദ് യൂസുഫ് റിയാസ്, റിസ്വാന ബീഗം ദമ്പതികളുടെ മകനാണ്. ഹൈദരാബാദ് ബഹാദുര്‍പുര സ്വദേശി മുഹമ്മദ് അസ്ഹര്‍ സഹീദ ദമ്പതികളുടെ മകനാണ് ഇബ്രാഹിം അസ്ഹര്‍. ഇരുവരുടേയും മൃതദേഹങ്ങള്‍ ദമാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...