Road Accident: ടാങ്കർ ലോറി നിർത്തിയിട്ട ടിപ്പർ ലോറിക്ക് പുറകിലിടിച്ച് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്

Accident News: തൃശ്ശൂരിൽ നിന്ന് ഗുരുവായൂരിലേക്ക് വരുകയായിരുന്നു ടാങ്കർ ലോറി പെട്ടെന്നാണ് അതിന്റെ മുന്നിൽ പോയിരുന്ന കാർ ബ്രേക്ക് ഇട്ടതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ടിപ്പർ  ലോറിക്ക് പുറകിലിടിച്ചത്.

Written by - Ajitha Kumari | Last Updated : Jun 14, 2024, 12:53 PM IST
  • ടാങ്കർ ലോറി നിർത്തിയിട്ട ടിപ്പർ ലോറിക്ക് പുറകിലിടിച്ച് മറിഞ്ഞ് അപകടം
  • മനു, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്
  • ഇന്ന് രാവിലെ ഏഴിനായിരുന്നു അപകടം നടന്നത്
Road Accident: ടാങ്കർ ലോറി  നിർത്തിയിട്ട ടിപ്പർ ലോറിക്ക് പുറകിലിടിച്ച് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്

തൃശൂർ: ഗുരുവായൂർ കണ്ടാണശ്ശേരി പാരിസ് റോഡിൽ ടാങ്കർ ലോറി നിർത്തിയിട്ട ടിപ്പർ ലോറിക്ക് പുറകിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. 

Also Read: ചായയുടെ പണം ചോദിച്ചതിൽ പ്രകോപിതനായി കടക്കാരനെ കുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മകനും പിടിയിൽ

 

ടാങ്കർ ലോറിയിൽ ഉണ്ടായിരുന്ന അത്താണി ചെറുകുന്ന് സ്വദേശികളായ മനു, പൂളോത്ത് തുണ്ടിയിൽ അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴിനായിരുന്നു അപകടം നടന്നത്. തൃശ്ശൂരിൽ നിന്ന് ഗുരുവായൂരിലേക്ക് വരുകയായിരുന്നു ടാങ്കർ ലോറി പെട്ടെന്നാണ് അതിന്റെ മുന്നിൽ പോയിരുന്ന കാർ ബ്രേക്ക് ഇട്ടതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ടിപ്പർ  ലോറിക്ക് പുറകിലിടിച്ചത്.

Also Read: ആദ്യ മിഡ് വീക്ക് എവിക്ഷനുമായി ബിഗ് ബോസിന്‍റെ സര്‍പ്രൈസ്; ശ്രീതു പുറത്ത്

ഇതോടെ റോഡിന് സമീപം ഉണ്ടായിരുന്ന തോട്ടിലേക്ക് ടിപ്പർ ലോറി വീഴുകയും കൂപ്പു കുത്തുകയും ടാങ്കർ ലോറി മറിയുകയും ചെയ്തു.  വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News