Stray Dog Attack: തെരുവ് നായ ആക്രമണം: ഹരിപ്പാട് രണ്ടുപേർക്ക് പരിക്ക്

Stray Dog Attack: ആക്രമണം നടത്തിയ തെരുവുനായ മറ്റ് വളർത്തു നായ്ക്കളെ ആക്രമിക്കുകയും പിന്നീട് ചത്തുപോകുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 6, 2023, 08:56 AM IST
  • തെരുവ് നായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
  • അഞ്ചുവയസുള്ള ആദികേഷിനും രാജശ്രീ എന്ന യുവതിക്കുമാണ് കടിയേറ്റത്
Stray Dog Attack: തെരുവ് നായ ആക്രമണം: ഹരിപ്പാട് രണ്ടുപേർക്ക് പരിക്ക്

ഹരിപ്പാട്: തെരുവ് നായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. ഹരിപ്പാട് വെട്ടുവേനി സൗപർണികയിൽ ബിനു-ശ്രുതി ദമ്പതികളുടെ മകൻ അഞ്ചുവയസുള്ള ആദികേഷ്, വെട്ടുവേനി ആലുംമൂട്ടിൽ തെക്കതിൽ രാജശ്രീ എന്നിവർക്കാണ് കടിയേറ്റത്. സംഭവം നടന്നത് ഇന്നലെ രാവിലെയോടെയായിരുന്നു.

Also Read: Elathur Train Attack: ഷാരൂഖ് സൈഫിയെ കേരളത്തിലെത്തിച്ചു, പ്രതിയുമായി വന്ന വാഹനം വഴിയിൽ കിടന്നത് 1 മണിക്കൂർ 

രാവിലെ 9.30 ഓടെ വീട്ടുമുറ്റത്ത്  കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന ആദികേഷിന്റെ ഇടത്തെ കയ്യിലും നടുവിനുമാണ് തെരുവുനായയുടെ  കടിയേറ്റത്. വീടിനു സമീപം  മീൻ വെട്ടുകയായിരുന്ന രാജശ്രീയുടെ തുടയ്ക്കാണ് തെരുവ് നയാ കടിച്ചത്.  പരിക്കേറ്റ ഇരുവരെയും  ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ഈ തെരുവുനായ മറ്റ് വളർത്തു നായ്ക്കളെയും ആക്രമിച്ചതായാണ് റിപ്പോർട്ട്.  ആക്രമണം നടത്തിയ തെരുവുനായ പിന്നീട് ചത്തുവെന്നാണ് വിവരം.

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 

അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹാ വ്യാഴം

യേശു ദേവന്റെ അന്ത്യ അത്താഴ സ്മരണയിൽ  ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കും. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഈസ്റ്ററിന് തൊട്ടുമുൻപ് വരുന്ന വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം. യേശു തന്റെ അപ്പോസ്തലന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓര്‍മക്കായാണ് പെസഹാ ആചരിക്കുന്നത്.  പെസഹാ എന്ന വാക്കിന്റെ അർത്ഥം കടന്നുപോകല്‍ എന്നാണ്. 

Also Read: Viprit Rajyog: 50 വർഷങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും, ലഭിക്കും അപ്രതീക്ഷിത ധനനേട്ടം!

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ ഓർമ്മിച്ച് ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും നടത്തും. ക്രൂശിതനാകുന്നതിന് തലേ ദിവസം യേശു ക്രിസ്തു തന്റെ 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് പെസഹാ വ്യാഴത്തെ വിശുദ്ധ നാളായി ആചരിക്കുന്നത്. ഇതെന്റെ ശരീരമാകുന്നുവെന്ന് പറഞ്ഞ് അപ്പവും രക്തമാകുന്നുവെന്ന് പറഞ്ഞ് വീഞ്ഞും പകുത്തു നല്‍കി വിശുദ്ധകുര്‍ബാന സ്ഥാപിച്ച ദിവസം കൂടിയാണ് ഇന്ന്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് എല്ലാ ഞായറാഴ്ച്ചകളിലും ദേവാലയങ്ങളില്‍ വിശുദ്ധ കുർബാന  അനുഷ്ടിക്കുന്നതെന്നാണ് വിശ്വാസം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News