World Peace: ലോക സമാധാന സന്ദേശമുയർത്തി കണ്ണൂർ പയ്യന്നൂരിൽ യുദ്ധവിരുദ്ധ ജലശയനം

   ലോക സമാധാന സന്ദേശവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്‍റെയും ചാൾസൺ സ്വിമ്മിംഗ്  അക്കാദമിയുടെയും നേതൃത്വത്തില്‍  യുദ്ധവിരുദ്ധ ജലശയനം സംഘടിപ്പിച്ചു. 

Written by - Zee Malayalam News Desk | Last Updated : Mar 21, 2022, 12:46 PM IST
  • യുദ്ധത്തിനെതിരെയുള്ള ലോക സമാധാന സന്ദേശമുയര്‍ത്തി കവ്വായിക്കായലിലാണ് യുദ്ധവിരുദ്ധ ജലശയനം നടന്നത്.
World Peace: ലോക സമാധാന സന്ദേശമുയർത്തി കണ്ണൂർ പയ്യന്നൂരിൽ യുദ്ധവിരുദ്ധ ജലശയനം

കണ്ണൂർ:   ലോക സമാധാന സന്ദേശവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്‍റെയും ചാൾസൺ സ്വിമ്മിംഗ്  അക്കാദമിയുടെയും നേതൃത്വത്തില്‍  യുദ്ധവിരുദ്ധ ജലശയനം സംഘടിപ്പിച്ചു. 

കണ്ണൂർ രാമന്തളി ഏറൻ പുഴയിൽ വച്ച് നടന്ന പരിപാടി കല്യാശ്ശേരി എം.എൽ.എ എം.വിജിൻ ഉദ്ഘാടനം ചെയ്തു. യുദ്ധത്തിനെതിരെയുള്ള ലോക സമാധാന സന്ദേശമുയര്‍ത്തി കവ്വായിക്കായലിലാണ്  യുദ്ധവിരുദ്ധ ജലശയനം നടന്നത്. 

നീന്തലിലെ ലോക റെക്കോര്‍ഡ് താരവും ടൂറിസം ലൈഫ്ഗാര്‍ഡുമായ ചാള്‍സണ്‍ ഏഴിമലയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയും ജലശയനത്തിന് നേതൃത്വം നല്‍കി. യുദ്ധത്തിനെതിരെയുള്ള സന്ദേശങ്ങൾ രേഖപ്പെടുത്തിയ പ്ലക്ക് കാർഡുകളുമായി ജലശയനത്തിനെത്തിയ കുട്ടികളുൾപ്പെടെയുള്ളവരോടൊപ്പം വിശിഷ്ടാതിഥികളും അണിനിരന്നു. 

മാനവരാശിക്കെതിരായ യുദ്ധവും, ഹിരോഷിമയും നാഗസാക്കിയുമല്ല നമുക്ക് വേണ്ടതെന്ന് എം.എൽ.എ എം.വിജിൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കവേ പറഞ്ഞു.  കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ യുദ്ധ വിരുദ്ധ ജലശയനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ചാണ് യുദ്ധവിരുദ്ധ ജലശയനം സംഘടിപ്പിച്ചത്. അഞ്ച് വയസുകാരി മുതൽ എഴുപത്തിനാല്കാരൻ വരെ ഈ സംഘത്തിൽ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News