Post Office Superhit Scheme: കുട്ടികളുടെ പേരില്‍ അക്കൗണ്ട് തുറക്കാം, പ്രതിമാസം ലഭിക്കും 2500 രൂപ..!!

ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക് കുറച്ചതോടെ തങ്ങളുടെ  സമ്പാദ്യങ്ങളിലൂടെ മികച്ച വരുമാനം നേടാന്‍ മറ്റു വഴികള്‍  തേടുകയാണ് നിക്ഷേപകര്‍... 

Written by - Zee Malayalam News Desk | Last Updated : Mar 20, 2022, 11:00 PM IST
  • അടുത്തിടെ ഒരു സൂപ്പർഹിറ്റ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് അവതരിപ്പിച്ചിരിയ്ക്കുന്നത്.
  • 10 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളുടെ പേരില്‍ ഈ പദ്ധതിയില്‍ ചേരുവാന്‍ സാധിക്കും.
  • ഈ അക്കൗണ്ടിൽ ഒറ്റത്തവണയായി നിക്ഷേപിച്ച് എല്ലാ മാസവും പലിശയും നേടാം.
Post Office Superhit Scheme: കുട്ടികളുടെ പേരില്‍ അക്കൗണ്ട് തുറക്കാം, പ്രതിമാസം ലഭിക്കും 2500 രൂപ..!!

Post Office Superhit Scheme: ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക് കുറച്ചതോടെ തങ്ങളുടെ  സമ്പാദ്യങ്ങളിലൂടെ മികച്ച വരുമാനം നേടാന്‍ മറ്റു വഴികള്‍  തേടുകയാണ് നിക്ഷേപകര്‍... 

ഈ അവസരത്തില്‍ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളെയാണ് അധികം ആളുകളും ആശ്രയിക്കുന്നത്. കാരണമുണ്ട്....  കൂടുതല്‍ വരുമാനം, ഒപ്പം വിശ്വാസവും...  അപകടസാധ്യതയില്ലാതെ ലാഭം ആഗ്രഹിക്കുന്ന ആളുകൾക്ക് പോസ്റ്റ് ഓഫീസ് പദ്ധതികൾ പ്രയോജനകരമാണ്.

പോസ്റ്റ്‌ ഓഫീസ് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി നിരവധി പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.  നിരവധി പ്രതിമാസ വരുമാന പദ്ധതികളും  പോസ്റ്റ്‌ ഓഫീസ് നല്‍കുന്നുണ്ട്.  അതിൽ നിങ്ങൾക്ക് ഒരു തവണ നിക്ഷേപിച്ച് എല്ലാ മാസവും പലിശ രൂപത്തിൽ ലാഭം നേടാനാകും.

Also Read: Post Office Scheme: 4.5 ലക്ഷം രൂപ നിക്ഷേപിച്ച് പ്രതിമാസം നേടാം മികച്ച വരുമാനം, ഈ പോസ്റ്റ് ഓഫീസ് സ്കീമിനെക്കുറിച്ച് അറിയാം

അടുത്തിടെ ഒരു സൂപ്പർഹിറ്റ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് അവതരിപ്പിച്ചിരിയ്ക്കുന്നത്.  10 വയസിന്  മുകളില്‍ പ്രായമുള്ള  കുട്ടികളുടെ പേരില്‍ ഈ പദ്ധതിയില്‍ ചേരുവാന്‍ സാധിക്കും.  

അതായത്, നിങ്ങളുടെ കുട്ടിയുടെ പ്രായം 10 ​​വയസോ അതിൽ കൂടുതലോ ആണെങ്കിൽ, നിങ്ങൾക്ക് കുട്ടിയുടെ പേരില്‍  ഒരു പോസ്റ്റ് ഓഫീസ് MIS (Monthly Income Scheme) അക്കൗണ്ട് തുറക്കാം. ഈ അക്കൗണ്ടിൽ ഒറ്റത്തവണയായി നിക്ഷേപിച്ച് എല്ലാ മാസവും പലിശയും  നേടാം. 

Also Read:  Post Office Scheme: പോസ്റ്റ് ഓഫീസ് നല്‍കും കിടിലന്‍ പദ്ധതി, 5 വർഷത്തിനുള്ളിൽ നേടാം 14 ലക്ഷം രൂപ...!!

ഈ അക്കൗണ്ടിന് ധാരാളം നേട്ടങ്ങളുണ്ട്.  10 വയസ്സിന് മുകളില്‍ പ്രായമുള്ള നിങ്ങളുടെ കുട്ടികളുടെ പേരില്‍ ഈ അക്കൗണ്ട് തുടങ്ങാം. നിങ്ങളുടെ കുട്ടികളുടെ പേരിൽ ഈ പ്രത്യേക അക്കൗണ്ട് തുറന്നാൽ, എല്ലാ മാസവും നിങ്ങൾക്ക് ലഭിക്കുന്ന പലിശയ്ക്ക് ട്യൂഷൻ ഫീസ് അടയ്ക്കാം. 

ഈ സ്കീമിന്‍റെ എല്ലാ വിശദാംശങ്ങളും അറിയാം.....   

എവിടെ, എങ്ങനെ അക്കൗണ്ട് തുറക്കാം?
ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ പോയി നിങ്ങൾക്ക് ഈ പോസ്റ്റ് ഓഫീസ് അക്കൗണ്ട് (Post Office Monthly Income Scheme) തുറക്കാം.

ഈ പദ്ധതിയില്‍  കുറഞ്ഞത് 1,000 രൂപയും പരമാവധി 4.5 ലക്ഷം രൂപയും നിക്ഷേപിക്കാം. നിലവിൽ, ഈ സ്കീമിന് കീഴിലുള്ള പലിശ നിരക്ക് ((Post Office Monthly Income Scheme interest rate 2021) 6.6% ആണ്. 

കുട്ടിയുടെ പ്രായം 10 ​​വർഷത്തിൽ കൂടുതലാണെങ്കിൽ, നിങ്ങൾക്ക് അവന്‍റെ/ അവളുടെ പേരില്‍ ഈ അക്കൗണ്ട്  (MIS benefits) തുറക്കാം, കുറവാണെങ്കിൽ രക്ഷിതാവിന് ഈ അക്കൗണ്ട് തുറക്കാം. ഈ പദ്ധതിയുടെ കാലാവധി 5 വർഷമാണ്. അതിനുശേഷം അത് അവസാനിപ്പിക്കുകയുമാവാം. 

തുക  എങ്ങിനെ കണക്കുകൂട്ടുന്നു ? 

പലിശ കണക്കുകൂട്ടുന്നത്‌ ഇപ്രകാരമായിരിയ്ക്കും.  10 വയസിന് മുകളില്‍  പ്രായമുള്ള നിങ്ങളുടെ കുട്ടിയുടെ പേരില്‍ നിങ്ങള്‍  2 ലക്ഷം രൂപ നിക്ഷേപിക്കുകയാണ് എന്ന് സങ്കല്‍പ്പിക്കുക. ഓരോ മാസവും നിലവിലെ  പലിശ നിരക്കായ  6.6% അനുസരിച്ച്  1100 രൂപയാകും. അഞ്ച് വർഷത്തിനുള്ളിൽ, ഈ പലിശ മൊത്തത്തിൽ 66,000 രൂപയായി മാറും.  അഞ്ച് വർഷം കഴിയുമ്പോള്‍ നിങ്ങള്‍ക്ക്  2 ലക്ഷം രൂപയും ലഭിക്കും 

മാസം തോറും ലഭിക്കുന്ന 1100 രൂപ,  കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാവുന്നതാണ്. ഈ  തുക രക്ഷിതാക്കൾക്ക് നല്ലൊരു സഹായമായി മാറും.

ഈ അക്കൗണ്ടിന്‍റെ  മറ്റൊരു പ്രത്യേകത ജോയിന്‍റ് അക്കൗണ്ട് തുറക്കാമെന്നതാണ്. ഈ അക്കൗണ്ടിൽ 3.50 ലക്ഷം രൂപ നിക്ഷേപിച്ചാൽ നിലവിലെ നിരക്കിൽ എല്ലാ മാസവും 1,925 രൂപ ലഭിക്കും. സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇത് വലിയ തുകയാണ്.

ഈ സ്കീമിന്‍റെ പരമാവധി പരിധി, അതായത് 4.5 ലക്ഷം നിക്ഷേപിക്കുമ്പോൾ, നിങ്ങൾക്ക് എല്ലാ മാസവും 2,475 രൂപയുടെ പ്രയോജനം നേടാം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News