ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം സാഹിത്യകാരൻ ബെന്യാമിന്

ഞായറാഴ്ച നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവനാണ് അവാർഡ് കൈമാറിയത്,25000 രൂപയും, പ്രശസ്തി പത്രവും ട്രോഫിയും.

Written by - Zee Malayalam News Desk | Last Updated : Jul 23, 2023, 02:57 PM IST
  • ഞായറാഴ്ച നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവനാണ് അവാർഡ് കൈമാറിയത്
  • മലയാളിക്ക് എന്നും അഭിമാനിക്കാൻ കഴിയാവുന്ന എഴുത്തുകാരനാണ് ബെന്യാമിനൊന്നും മന്ത്രി വി.എൻ വാസവൻ കൂട്ടിച്ചേർത്തു
  • കോട്ടയം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്
ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം സാഹിത്യകാരൻ ബെന്യാമിന്

കോട്ടയം : അന്തരിച്ച ഉഴവൂർ വിജയൻറെ പേരിൽ ഉഴവൂർ വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ബെന്യാമിന് സമർപ്പിച്ചു. 25000 രൂപയും, പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്.

ഞായറാഴ്ച നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവനാണ് അവാർഡ് കൈമാറിയത്. ബെന്യാമിന്റെ എഴുത്തുകൾ എക്കാലവും പുരോഗമനപരമായിരുന്നു എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.മലയാളിക്ക് എന്നും അഭിമാനിക്കാൻ കഴിയാവുന്ന ഴുത്തുകാരനാണ് ബെന്യാമിനൊന്നും മന്ത്രി വി.എൻ വാസവൻ കൂട്ടിച്ചേർത്തു

കോട്ടയം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉഴവൂർ വിജയൻ അനുസ്മരണത്തോടനുബന്ധിച്ചാണ് അവാർഡും വിതരണം ചെയ്തത്. ഉഴവൂർ വിജയൻ അനുസ്മരണം എൻസിപി സംസ്ഥാന പ്രസിഡണ്ട് പിസി ചാക്കോ ഉദ്ഘാടനം ചെയ്തു.മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , വനം വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ്, എൻസിപി ഭാരവാഹികളായ സുഭാഷ് പുഞ്ചക്കോട്ടിൽ,അഡ്വക്കറ്റ് കെ.എസ്. രാജൻ,നിബു എബ്രഹാം, ഡോക്ടർ സിറിയക് തോമസ്,സ്റ്റീഫൻ ജോർജ് ,എ കെ ആനന്ദക്കുട്ടൻ,ബാബു കപ്പക്കാല, സാബു മുരിക്കവേലി,ടിവി ബേബി തുടങ്ങിയവരും സംസാരിച്ചു ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ അധ്യക്ഷനായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News