Vacancies: സാ​ഗർമിത്ര പദ്ധതിയിൽ ഒഴിവുകൾ; അപേക്ഷകൾ ക്ഷണിച്ചു, അവസാന തിയതി നവംബർ 10

Sagar Mitra Project: കേരളത്തിലെ 222 സമുദ്ര മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവര്‍ത്തിക്കുന്നവരാണ് സാഗര്‍മിത്രകള്‍

Written by - Zee Malayalam News Desk | Last Updated : Nov 2, 2022, 01:06 PM IST
  • തിരുവനന്തപുരത്ത് നാലും പുത്തന്‍തോപ്പില്‍ മൂന്നും പള്ളം, പൂവാര്‍ അഞ്ചുതെങ്ങ്, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ ഒരോ ഒഴിവുകളുമാണുള്ളതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു
  • കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന സാഗര്‍മിത്രകള്‍ക്ക് പ്രതിമാസം 15,000 രൂപ ഇന്‍സെന്റീവ് ലഭിക്കും
  • ഫിഷറീസ് സയന്‍സ്/മറൈന്‍ ബയോളജി/സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദമാണ് യോഗ്യത
Vacancies: സാ​ഗർമിത്ര പദ്ധതിയിൽ ഒഴിവുകൾ; അപേക്ഷകൾ ക്ഷണിച്ചു, അവസാന തിയതി നവംബർ 10

തിരുവനന്തപുരം: പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ കീഴില്‍ കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സാഗര്‍മിത്ര പദ്ധതിയുടെ ഭാഗമാകാന്‍ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ 222 സമുദ്ര മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവര്‍ത്തിക്കുന്നവരാണ് സാഗര്‍മിത്രകള്‍. തിരുവനന്തപുരം ജില്ലയിലെ വിവിധ സമുദ്രമത്സ്യ ഗ്രാമങ്ങളിലായാണ് ഒഴിവുകളുള്ളത്.

തിരുവനന്തപുരത്ത് നാലും പുത്തന്‍തോപ്പില്‍ മൂന്നും പള്ളം, പൂവാര്‍ അഞ്ചുതെങ്ങ്, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ ഒരോ ഒഴിവുകളുമാണുള്ളതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കരാര്‍  അടിസ്ഥാനത്തില്‍ നിയമിക്കുന്ന സാഗര്‍മിത്രകള്‍ക്ക് പ്രതിമാസം 15,000 രൂപ ഇന്‍സെന്റീവ് ലഭിക്കും. ഫിഷറീസ് സയന്‍സ്/മറൈന്‍ ബയോളജി/സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദമാണ് യോഗ്യത.

ALSO READ: IBPS Specialist Officer: സ്പെഷ്യലിസ്റ്റ് ഓഫീസർ റിക്രൂട്ട്‌മെൻറ്, 710 തസ്തികകളിൽ ഒഴിവ്

പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ കഴിവുള്ളവര്‍, വിവരസാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉള്ളവര്‍, മത്സ്യഗ്രാമം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വസിക്കുന്നവരുമായ 35 വയസില്‍ കൂടാതെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃകയും കൂടുതല്‍ വിവരങ്ങളും ഫിഷറീസ് വകുപ്പിന്റെ തീരദേശ ജില്ല ഓഫീസുകളിലും തീരദേശ മത്സ്യഭവനുകളിലും ലഭ്യമാണ്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കമലേശ്വരം, തിരുവനന്തപുരം എന്ന വിലാസത്തില്‍ നവംബര്‍ പത്തിനകം അപേക്ഷകൾ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0471-2450773 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News