വരാപ്പുഴ കസ്റ്റഡി മരണം: മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍

എസ് പി യുടെ സ്പെഷ്യൽ സ്ക്വാഡിലുള്ള സന്തോഷ്, ജിതേഷ്, സുമേഷ് രാജ് എന്നിവരാണ് അറസ്റ്റിലായത്.

Last Updated : Apr 19, 2018, 10:49 AM IST
വരാപ്പുഴ കസ്റ്റഡി മരണം: മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എസ് പി യുടെ സ്പെഷ്യൽ സ്ക്വാഡിലുള്ള സന്തോഷ്, ജിതേഷ്, സുമേഷ് രാജ് എന്നിവരാണ് അറസ്റ്റിലായത്.

വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് പിന്നീട് ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. കേസില്‍ ആള് മാറി ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതാണെന്ന് പിന്നീട് തെളിഞ്ഞു. തുടര്‍ന്നാണ് പൊലീസുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 

Trending News