വർക്കലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മെയ് രണ്ടിനാണ് യുവതി മരിച്ചത്

Written by - Zee Malayalam News Desk | Last Updated : May 4, 2022, 01:36 PM IST
  • ശാലുവിനെ ഇളയമകന്റെ മുന്നിൽ വച്ചാണ് കഴുത്തിലും ശരീരത്തിലും അനിൽകുമാർ വെട്ടി പരിക്കേൽപ്പിച്ചതെന്ന് യുവതിയുടെ കുടുംബം പറയുന്നു
  • ദൃക്‌സാക്ഷിയായ മകന്റെ മൊഴി രേഖപ്പെടുത്താൻ പോലീസ് തയ്യാറായിട്ടില്ല
  • സ്ഥലത്തെത്തിയ പോലീസ് ശാലു മരണപ്പെട്ടുവെന്ന് കരുതി ടാർപോളിൻ ഷീറ്റ് കൊണ്ട് മൂടുകയായിരുന്നു
  • തുടർന്ന് അവിടെ ഉണ്ടായിരുന്നവർ ബഹളം വച്ച ശേഷമാണ് ആശുപത്രിയിൽ കൊണ്ട് പോകാൻ തയ്യറായതെന്നും ‌ശാലുവിന്റെ ഇളയ മകൻ ജീവ കൃഷ്ണ പറയുന്നു
വർക്കലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

തിരുവനന്തപുരം: വർക്കലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെതിരെ ​ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. വർക്കല ചെമ്മരുതിയിൽ  ചാവടിമുക്കു സ്വദേശിനി ശാലു (37) ആണ് കൊല്ലപ്പെട്ടത്. ശാലുവിന്റെ അമ്മയുടെ സഹോദരിയുടെ മകൻ ആണ് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും ശാലുവിന് വെട്ടേറ്റിരുന്നു. ഏപ്രിൽ 28നായിരുന്നു സംഭവം നടന്നത്. അയിരൂരിലെ സ്വകാര്യ പ്രസ്സിൽ ജോലി ചെയ്യുന്ന യുവതി ഉച്ചയോടെ വീട്ടിൽ എത്തി ഭക്ഷണം കഴിച്ചു തിരികെ മടങ്ങവേ യുവതിയുടെ അമ്മയുടെ സഹോദരിയുടെ മകനായ അനിൽ ശാലുവിനെ തടഞ്ഞ് നിർത്തി വെട്ടുകയായിരുന്നു. ആദ്യം യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മെയ് രണ്ടിനാണ് യുവതി മരിച്ചത്. സംഭവത്തിൽ പ്രതിയായ അനിൽകുമാറിനെ മെയ് 29 ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

ശാലുവിനെ ഇളയമകന്റെ മുന്നിൽ വച്ചാണ്  കഴുത്തിലും ശരീരത്തിലും അനിൽകുമാർ വെട്ടി പരിക്കേൽപ്പിച്ചതെന്ന് യുവതിയുടെ കുടുംബം പറയുന്നു. ദൃക്‌സാക്ഷിയായ മകന്റെ മൊഴി രേഖപ്പെടുത്താൻ പോലീസ് തയ്യാറായിട്ടില്ല. സ്ഥലത്തെത്തിയ പോലീസ് ശാലു മരണപ്പെട്ടുവെന്ന് കരുതി ടാർപോളിൻ ഷീറ്റ് കൊണ്ട് മൂടുകയായിരുന്നു. തുടർന്ന് അവിടെ ഉണ്ടായിരുന്നവർ ബഹളം വച്ച ശേഷമാണ് ആശുപത്രിയിൽ കൊണ്ട് പോകാൻ തയ്യറായതെന്നും ‌ശാലുവിന്റെ ഇളയ മകൻ ജീവ കൃഷ്ണ പറയുന്നു. സാമ്പത്തിക ഇടപടുകളാകാം ആക്രമണത്തിന് കാരണമെന്നാണ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഈ സമയം പ്രതിയോടൊപ്പം പോലീസ് വാഹനത്തിലാണ് ശാലുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചതെന്നും ശാലു പിടയുന്നത് വെട്ടിയ അനിൽകുമാർ നോക്കി രസിക്കുകയായിരുന്നുവെന്നും ശാലുവിന്റെ സഹോദരി ശാലി പറയുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടല്ല, ആസൂത്രിത കൊലപാതകമാണ് നടന്നതെന്നാണ് സഹോദരി ശാലി പറയുന്നത്.

ALSO READ: മധ്യപ്രദേശിൽ പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് രണ്ട് യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്തി

ശാലുവിന്റെ മാതാവ് വസന്ത കുമാരിയുടെ മാതാവിന്റെ സ്വത്തുക്കൾ ഭാ​ഗം വച്ചിരുന്നില്ല. ഈ സ്വത്ത് വസന്തകുമാരിയുടെ സഹോദരൻ സുനിൽകുമാർ കയ്യടക്കി വച്ചിരിക്കുകായണെന്നാണ് ഇവർ ആരോപിക്കുന്നത്. സഹോദരൻ തന്നെയും മക്കളെയും നിരന്തരം ഉപദ്രവിച്ചിരുന്നതായും വസന്തകുമാരി പറയുന്നു. അമ്മയുടെ സഹോദരൻ സ്വത്തുക്കൾ തട്ടിയെടുക്കുകയാണെന്നും ശാലുവിനും തങ്ങൾക്കും നീതി ലഭിക്കണമെന്നുമാണ് ശാലി പറയുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിരവധി തവണ അയിരൂർ പോലീസിൽ പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. തന്റെ അമ്മയുടെ സഹോദരൻ ആണ് അനിൽകുമാറിനെക്കൊണ്ട് കൊലപാതകം ചെയ്യിച്ചതെന്നാണ് ഇവർ ആരോപിക്കുന്നത്. ഇക്കാര്യം പോലീസിൽ പറഞ്ഞിട്ടും അന്വേഷിക്കാൻ പോലീസ് തയ്യാറാകുന്നില്ല. സെക്രട്ടേറിയറ്റിൽ താൽക്കാലിക ജീവനകാരനും സിപിഎം പ്രവർത്തകനുമായ സുനിൽകുമാറിന്റെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് പോലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തുന്നതെന്നാണ് ശാലി പറയുന്നത്. കൊല്ലപ്പെട്ട ശാലുവിന്റെ ഭർത്താവ് വിദേശത്താണ്. ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളാണ് ശാലുവിന്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News