Vava Suresh: വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; അദ്ദേഹം ഡോക്ടർമാരോട് സംസാരിച്ചു

Vava Suresh: പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.  

Written by - Zee Malayalam News Desk | Last Updated : Feb 4, 2022, 05:35 PM IST
  • വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു
  • ഇന്നലെ ഉച്ചയോടെ അദ്ദേഹത്തെ കട്ടിലിൽ ചാരിയിരുത്തി ദ്രവരൂപത്തിലുള്ള ആഹാരം നൽകിയിരുന്നു
  • സുരേഷിന്റെ ആരോഗ്യനില ഈ നിലയിൽ തുടരുകയാണെങ്കിൽ ശനിയാഴ്‌ചയോടെ മുറിയിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുണ്ട്
Vava Suresh: വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; അദ്ദേഹം ഡോക്ടർമാരോട് സംസാരിച്ചു

കോട്ടയം: Vava Suresh: പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ (Vava Suresh) ആരോഗ്യനില മെച്ചപ്പെട്ടു.  അദ്ദേഹം ഡോക്‌ടർമാരുമായി സംസാരിച്ചു.  ബോധം വന്നയുടനെ അദ്ദേഹം 'ദൈവമേ' എന്നാണ് ആദ്യം പറഞ്ഞതെന്നും ശേഷം ഡോക്‌ടർമാർ പേരെന്താണ് എന്ന്  ചോദിച്ചപ്പോൾ സുരേഷ് എന്ന് പറഞ്ഞതായും ഡോക്‌ടർമാർ പറഞ്ഞു.

Also Read: Vava Suresh: വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; ജീവൻ രക്ഷാ സംവിധാനങ്ങൾ തുടരും

ഇന്നലെ ഉച്ചയോടെ അദ്ദേഹത്തെ (Vava Suresh) കട്ടിലിൽ  ചാരിയിരുത്തി ദ്രവരൂപത്തിലുള്ള ആഹാരം നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്നലെ രാവിലെ നടത്തിയ പരിശോധനയിൽ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം തൃപ്തികരമെന്ന് വിലയിരുത്തിയതെന്നും  ഇതോടെ വെന്റിലേറ്ററിന്റെ സഹായം താൽക്കാലികമായി മാറ്റിയെന്നും ഡോക്‌ടർമാർ പറഞ്ഞു. 

Also Read: വാവ സുരേഷിന്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി; അപകടനില തരണം ചെയ്തിട്ടില്ല, അഞ്ച് മണിക്കൂർ നിർണായകം

സുരേഷിന്റെ (Vava Suresh) ആരോഗ്യനില ഈ നിലയിൽ തുടരുകയാണെങ്കിൽ അദ്ദേഹത്തെ ശനിയാഴ്‌ചയോടെ മുറിയിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുണ്ട്.  ആശുപത്രി സൂപ്രണ്ട് ജയകുമാറിന്റെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളുടെ മേധാവികളാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. 

Also Read: Viral Video: മുതലയെ ആക്രമിച്ച് സിംഹങ്ങൾ, വീഡിയോ കണ്ടാൽ ഞെട്ടും..! 

കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെയാണ് സുരേഷിന് പാമ്പ് കടിയേറ്റത്. ഉ​ഗ്രവിഷമുള്ള മൂർഖൻ പാമ്പിന്റെ കടിയേറ്റ സുരേഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ എത്തുന്നതിന് 10 മിനിറ്റ് മുൻപ് അദ്ദേഹം അബോധാവസ്ഥയിലാകുകയായിരുന്നു.  തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News