തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലായിടത്തും പൊലീസ് അതിക്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജില്ലാ പൊലീസ് മേധാവിമാരെ നിയന്ത്രിക്കുന്നത് സിപിഐഎമ്മാണ്. കേരളം തെക്ക് വടക്ക് ഗുണ്ടാ കോറിഡോറായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. ഗുണ്ടാ-ലഹരിമരുന്ന് ആക്രമണങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിളളിയുടെ കാര്യത്തിൽ കെപിസിസി വിശദീകരണം തേടി. മുന്‍കൂര്‍ ജാമ്യം കിട്ടിയിട്ടും ജാഗ്രതക്കുറവ് വിലയിരുത്തി നടപടി എടുത്തു. ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന്‍റെ പേരില്‍ നടപടി ഒഴിവാക്കാമായിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ എല്ലാവരും പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സിപിഐഎം നേതാക്കൾക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ സിപിഐഎം മൗനം പാലിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കാത്തതും ദുരൂഹമാണ്. ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചത്. ഇതിൽ അന്വേഷണം നടന്നേ മതിയാകൂ എന്നും വിഡി സതീശൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...