സംസ്ഥാനത്ത് വാഹന പരിശോധന കൂടുതൽ കർശനമാക്കുമെന്ന് മന്ത്രി ആൻ്റണി രാജു

വടക്കഞ്ചേരി അപകടത്തിൽപ്പെട്ട വാഹന ഉടമയ്ക്ക് രണ്ട് തവണ മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Oct 15, 2022, 01:09 PM IST
  • മോട്ടോർ വാഹന വകുപ്പ് കാര്യക്ഷമത്തയോടെ പ്രവർത്തിക്കുന്നത് കൊണ്ടാണ് പല അപകടങ്ങളും ഇല്ലാതാവുന്നതെന്നും മന്ത്രി
  • ഇരുചക്രവാഹനങ്ങളുടെ പരിശോധന കർശന മാക്കി
  • ഒരു വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് മോട്ടോർ മാഹന വകുപ്പ് സ്വീകരിക്കുന്നത്
സംസ്ഥാനത്ത്  വാഹന പരിശോധന കൂടുതൽ കർശനമാക്കുമെന്ന് മന്ത്രി ആൻ്റണി രാജു

കണ്ണൂർ : സംസ്ഥാനത്ത് വാഹന പരിശോധനയിൽ ക്രമക്കേടുണ്ടായതായി കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കു കൂടി ഉത്തരവാദിത്വമുണ്ടാകും  മന്ത്രി ആൻ്റണി രാജു. മോട്ടോർ വാഹന വകുപ്പ് കാര്യക്ഷമത്തയോടെ പ്രവർത്തിക്കുന്നത് കൊണ്ടാണ് പല അപകടങ്ങളും ഇല്ലാതാവുന്നതെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ മോട്ടോർ വാഹന വകുപ്പിൻ്റെ വാഹനീയം പരാതി പരിഹാര ആദാലത്ത് ഉദ്ഘൊടനം ചെയ്ത് സംസാരിക്കുന്നതായിരുന്നു മന്ത്രി.

വടക്കഞ്ചേരി അപകടത്തിൽപ്പെട്ട വാഹന ഉടമയ്ക്ക് രണ്ട് തവണ മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു . ഇരുചക്രവാഹനങ്ങളുടെ പരിശോധന കർശന മാക്കിയതായും ഇന്നലെ 103 ബൈക്കുകൾ കസ്റ്റഡിയിലെടുത്തുവെന്നും മന്ത്രി അറിയിച്ചു. നിയമം ലംഘിച്ച് വാഹന മോടിക്കുന്നവരുടെ ഉറക്കം കെടുത്തുന്ന ദിവസമാണ് വരാൻ പോകുന്നത് അതിനാൽ അതിൽ ഒരു വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് മോട്ടോർ മാഹന വകുപ്പ് സ്വീകരിക്കുന്നത്.

പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് സർക്കാർ തീരുമാനം . ജനങ്ങളുടെ ജീവൻ പന്താടാൻ ആരെയും അനുവദിക്കില്ല, സിഗ്നൽ ലൈറ്റ് പാർക്ക് ലൈറ്റ് എന്നിവയ്ക്കല്ലാതെ ഒരു വാഹനവും ഓടിക്കാൻ അനുവദിക്കില്ല എന്നും മന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യയിലധിഷ്ഠിതതമായ പരിശോധനയാണ് നടത്തി വരുന്നത്. സ്പീഡ് ഗവർണർ ഇളക്കി മാറ്റുന്ന വർക്ക് ഷോപ്പ് ഉടമകൾക്കെതിരെ നടപടിയെടുക്കുകയും കൂടാതെ സംസ്ഥാനത്ത്  മോട്ടോർ  വാഹന വകുപ്പ് തയ്യാറാക്കിയ ഒരു പാo പുസ്തകം വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News