കോഴിക്കോട്: മുസ്ലിം ലീഗ് (Muslim league) എംഎൽഎ കെഎം ഷാജിയുടെ വിവാദ വീടിന് പുതിയ അവകാശികൾ വന്നതിൽ വിശദീകരണം തേടി വിജിലൻസ്. കോർപ്പറേഷനോടാണ് വിശദീകരണം തേടിയിരിക്കുന്നത്. ഷാജിയുടെ ഭാര്യ ആശാ ഷാജി, അഫ്സ, അലി അക്ബർ എന്നിവരാണ് കോർപ്പറേഷനിൽ പുതുതായി അപേക്ഷ സമർപ്പിച്ചത്. വീടിന്റെ നിർമാണം ക്രമപ്പെടുത്താനാണ് അപേക്ഷ (Application) സമർപ്പിച്ചത്.
അപേക്ഷ നൽകാനുണ്ടായ സാഹചര്യം, അപേക്ഷകരുടെ വിശദാംശങ്ങൾ എന്നിവയാണ് വിജിലൻസ് തേടിയിരിക്കുന്നത്. ആശാ ഷാജിയുടെ പേരിലാണ് വീട്. വീടിന്റെ കുറച്ച് ഭാഗം അടുത്ത പറമ്പിലേക്ക് കൂടി നീണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് കോർപ്പറേഷൻ ആദ്യഘട്ടത്തിൽ വീടിനുള്ള അനുമതി നിഷേധിച്ചത്. ഇത് ക്രമപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ആശാ ഷാജി പുതിയ രണ്ട് അവകാശികളെ കൂടി ചേർത്ത് പുതിയ അപേക്ഷ നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA