ടോമിന്‍ തച്ചങ്കരിക്കെതിരേ വിജിലന്‍സ് കേസ്

മുന്‍ ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരേ വിജിലന്‍സ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വാഹന ഡീലര്‍മാര്‍ക്ക് പിഴ ഇളവ് നല്‍കിയതിലും വാഹന പുകപരിശോധന കേന്ദ്രങ്ങളില്‍ ഒരു സോഫ്റ്റ്‌വെയര്‍ മാത്രമാക്കിയതിലും , മലിനീകരണ നിയന്ത്രണ നിയമം ഒരു കമ്പനിക്ക് മാത്രമായി ഒഴിവാക്കിയതിലും ക്രമക്കേട് നടന്നതായാണ് കണ്ടെത്തില്‍.പാലക്കാട് ആര്‍ടിഒയുമായി പണമിടപാടുകള്‍ നടത്തിയതു സംബന്ധിച്ച ശബ്ദരേഖയും കേസില്‍ നിര്‍ണായക തെളിവാണ്.

Last Updated : Sep 2, 2016, 02:45 PM IST
ടോമിന്‍ തച്ചങ്കരിക്കെതിരേ വിജിലന്‍സ് കേസ്

കൊച്ചി: മുന്‍ ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരേ വിജിലന്‍സ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വാഹന ഡീലര്‍മാര്‍ക്ക് പിഴ ഇളവ് നല്‍കിയതിലും വാഹന പുകപരിശോധന കേന്ദ്രങ്ങളില്‍ ഒരു സോഫ്റ്റ്‌വെയര്‍ മാത്രമാക്കിയതിലും , മലിനീകരണ നിയന്ത്രണ നിയമം ഒരു കമ്പനിക്ക് മാത്രമായി ഒഴിവാക്കിയതിലും ക്രമക്കേട് നടന്നതായാണ് കണ്ടെത്തില്‍.പാലക്കാട് ആര്‍ടിഒയുമായി പണമിടപാടുകള്‍ നടത്തിയതു സംബന്ധിച്ച ശബ്ദരേഖയും കേസില്‍ നിര്‍ണായക തെളിവാണ്.

തിരുവനന്തപുരത്തെ വാഹന ഡീലര്‍ക്ക് പിഴ ഇളവു നല്‍കി, മലിനീകരണ നിയന്ത്രണ നിയമം ഒരു കമ്ബനിക്കു മാത്രമായി ഒഴിവാക്കി എന്നിവയാണ് കേസിനാധാരമായ സംഭവങ്ങള്‍. ആര്‍ടിഒ കേസില്‍ രണ്ടാംപ്രതിയാണ്. ഗതാഗത കമ്മീഷണറായിരിക്കെ തച്ചങ്കരി ഇറക്കിയ പല ഉത്തരവുകളും വിവാദമായിരുന്നു. 

തിരുവനന്തപുരത്തെ വിജിലന്‍സ് സ്പെഷല്‍ സെല്ലാണ് കേസ് അന്വേഷിക്കുക. തച്ചങ്കരിയുടെ ആറുമാസത്തെ വിവാദ ഉത്തരവുകള്‍ പരിശോധിക്കണമെന്ന പരാതി വിജിലന്‍സിനു ലഭിച്ചതിനെ തുടര്‍ന്ന്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്.

Trending News