K Sudhakaran | അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ സുധാകരനെതിരെ വിശദമായ അന്വേഷണം നടത്താൻ വിജിലൻസ് ശുപാർശ

വിജിലൻസ് ഡയറക്ടർ സർക്കാരിന് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Oct 2, 2021, 02:30 PM IST
  • പ്രാഥമിക അന്വേഷണത്തിൽ സുധാകരനെതിരെ നിർണായകമായ തെളിവുകൾ ലഭിച്ചതായാണ് സൂചന
  • വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരം കോഴിക്കോട് വിജിലൻസ് എസ്പിയുടെ നേതൃത്തിലാണ് അന്വേഷണം
  • കഴിഞ്ഞ ജൂലയിലാണ് കെ സുധാകരനെതിരെ വിജിലൻസ് ഡയറക്ടർ പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയത്
  • കെ കരുണാകരൻ ട്രസറ്റിന്റെ പേരിലുള്ള അനധികൃത പണപ്പിരിവിലും സ്വത്ത് സമ്പാദനത്തിലും അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയത്
K Sudhakaran | അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ സുധാകരനെതിരെ വിശദമായ അന്വേഷണം നടത്താൻ വിജിലൻസ് ശുപാർശ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെപിസിസി പ്രസിഡന്റ് (KPCC President) കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ. സുധാകരന്റെ മുൻ ഡ്രൈവറുടെ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായി. വിജിലൻസ് ഡയറക്ടർ സർക്കാരിന് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് വിശദമായ അന്വേഷണം (Investigation) വേണമെന്ന് ആവശ്യപ്പെട്ടത്.

കെ കരുണാകരൻ ട്രസറ്റിന്റെ പേരിലുള്ള അനധികൃത പണപ്പിരിവിലും സ്വത്ത് സമ്പാദനത്തിലും പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയാണ് വിജിലൻസ് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. കെ സുധാകരൻ എംപി ആയതുകൊണ്ട് കേസ് രജിസ്റ്റർ അന്വേഷണത്തിന് നിയമതടസമുണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശം തേടിയിട്ടുണ്ട്.

ALSO READ: Semi Cadre സ്വഭാവത്തിലേക്കുള്ള ചുവടുമാറ്റത്തിന് Congress, സിയുസികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

പ്രാഥമിക അന്വേഷണത്തിൽ സുധാകരനെതിരെ നിർണായകമായ തെളിവുകൾ ലഭിച്ചതായാണ് സൂചന. വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരം കോഴിക്കോട് വിജിലൻസ് എസ്പിയുടെ നേതൃത്തിലാണ് അന്വേഷണം. കഴിഞ്ഞ ജൂലയിലാണ് കെ സുധാകരനെതിരെ വിജിലൻസ് ഡയറക്ടർ പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയത്.

കെ കരുണാകരൻ ട്രസറ്റിന്റെ പേരിലുള്ള അനധികൃത പണപ്പിരിവിലും സ്വത്ത് സമ്പാദനത്തിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. പ്രശാന്ത് ബാബുവാണ് പരാതി നൽകിയത്. അതേസമയം, സുധാകരനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News