Violinist Balabhaskar: ബാലഭാസ്കറിന്റേത് അപകടമരണം തന്നെ; കോടതിയിൽ നിലപാട് ആവർത്തിച്ച് സിബിഐ

സിബിഐയുടെ അന്വേഷണ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സിബിഐയുടെ മറുപടി.

Written by - Zee Malayalam News Desk | Last Updated : Sep 30, 2021, 05:07 PM IST
  • ബാലഭാസ്കറിന്റെ മാതാപിതാക്കളാണ് സിബിഐയുടെ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയത്
  • മരണത്തിൽ അട്ടിമറിയില്ലെന്നാണ് സിബിഐ റിപ്പോർട്ട് നൽകിയിരിക്കുന്നത്
  • മാതാപിതാക്കൾ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് നൽകിയതെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കി
  • സാക്ഷിയായി എത്തിയ കലാഭവൻ സോബിക്ക് കേസിൽ ഇടപെടാൻ നിയമപരമായ അധികാരം ഇല്ലെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി
Violinist Balabhaskar: ബാലഭാസ്കറിന്റേത് അപകടമരണം തന്നെ; കോടതിയിൽ നിലപാട് ആവർത്തിച്ച് സിബിഐ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് (Balabhaskar) അപകട മരണം തന്നെയാണെന്ന് ആവർത്തിച്ച് സിബിഐ. സിബിഐയുടെ അന്വേഷണ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സിബിഐയുടെ (CBI) മറുപടി.

ബാലഭാസ്കറിന്റെ മാതാപിതാക്കളാണ് സിബിഐയുടെ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയത്. മരണത്തിൽ അട്ടിമറിയില്ലെന്നാണ് സിബിഐ റിപ്പോർട്ട് നൽകിയിരിക്കുന്നത്. മാതാപിതാക്കൾ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പരിശോധിച്ച ശേഷമാണ്  മരണത്തിൽ ദുരൂഹതയില്ലെന്ന് റിപ്പോർട്ട് നൽകിയതെന്ന് സിബിഐ കോടതിയിൽ (Court) വ്യക്തമാക്കി.

ALSO READ: ബാലഭാസ്ക്കറിന്റേത് അപകട മരണം; കലാഭവൻ സോബി പറഞ്ഞത് കള്ളം: CBI

സാക്ഷിയായി എത്തിയ കലാഭവൻ സോബിക്ക് കേസിൽ ഇടപെടാൻ നിയമപരമായ അധികാരം ഇല്ലെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി. നേരത്തെ കള്ളതെളിവുകൾ നൽകിയെന്ന് ആരോപിച്ച് കലാഭവൻ സോബിക്കെതിരെയും സിബിഐ കേസെടുത്തിരുന്നു.

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ 2018 ഒക്ടോബർ രണ്ടിനാണ് ബാലഭാസ്‌കർ മരിച്ചത്. ദേശീയ പാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പ് ജംഗ്ഷന് സമീപം സെപ്തംബർ 25ന് പുലർച്ചെ നാലരയോടെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ വഴിയരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബാലഭാസ്‌കറിന്റെ മകൾ തേജസ്വിനി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും രക്ഷപ്പെട്ടു.

ALSO READ: Balabhaskar Death: വ്യക്തത വേണം, കലാഭവന്‍ സോബിയ്ക്ക് വീണ്ടും നുണപരിശോധന

ബാലഭാസ്‌ക്കറിന്റേത് അപകട മരണം തന്നെയാണെന്നാണ് സാങ്കേതിക പരിശോധന ഫലം വ്യക്തമാക്കുന്നതെന്ന് സിബിഐ അറിയിച്ചു. ഇന്നോവ കാറിന്റെ സർവീസ് എഞ്ചിനീയർമാർ അടങ്ങിയ സംഘവും മോട്ടോർവാഹന വകുപ്പും സാങ്കേതിക പരിശോധന നടത്തിയിരുന്നു. അപകടം പുനരാവിഷ്‌ക്കരിച്ച് ക്രൈംബ്രാഞ്ചും പ്രാഥമിക അന്വേഷണത്തിൽ ബാലഭാസ്‌ക്കറിന്റെ മരണം ആസൂത്രിതമല്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News