ബാലഭാസ്ക്കറിന്റേത് അപകട മരണം; കലാഭവൻ സോബി പറഞ്ഞത് കള്ളം: CBI

  വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണം വാഹനപകടത്തെ തുടർന്നാണെന്ന് CBI നിഗമനം.  പോളിഗ്രാഫ് ടെസ്റ്റിൽ കലാഭവൻ സോബിയും ബാലഭാസ്ക്കറിന്റെ ഡ്രൈവർ ആയിരുന്ന അർജുനും പറഞ്ഞത് നുണയാണെന്ന് തെളിഞ്ഞതായും സിബിഐ പറഞ്ഞു.  

Last Updated : Nov 12, 2020, 09:56 AM IST
  • പ്രകാശ് തമ്പിയും വിഷ്ണുസോമസുന്ദരവും തിരുവനന്തപുരം സ്വരണക്കടത്ത് കേസിലെ പ്രതികളാണ്.
  • അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ബാലഭാസ്ക്കറിന്റെ മരണത്തിന് പിന്നിലുണ്ടോയെന്ന് സിബിഐ അന്വേഷിക്കുന്നുണ്ട്.
  • ബാലഭാസ്ക്കറിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് പറഞ്ഞ് അച്ഛൻ കെ സി ഉണ്ണിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
ബാലഭാസ്ക്കറിന്റേത് അപകട മരണം; കലാഭവൻ സോബി പറഞ്ഞത് കള്ളം: CBI

കൊച്ചി:  വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണം (Balabhaskar death) വാഹനപകടത്തെ തുടർന്നാണെന്ന് CBI നിഗമനം.  പോളിഗ്രാഫ് ടെസ്റ്റിൽ കലാഭവൻ സോബിയും (Kalabhavan Sobi) ബാലഭാസ്ക്കറിന്റെ ഡ്രൈവർ ആയിരുന്ന അർജുനും പറഞ്ഞത് നുണയാണെന്ന് തെളിഞ്ഞതായും സിബിഐ പറഞ്ഞു.  

അപകട സമയം വണ്ടി ഓടിച്ചത് ബാലഭാസ്ക്കർ ആണെന്ന അർജുന്റെ മൊഴി കള്ളമാണെന്ന് തെളിഞ്ഞെന്ന് സിബിഐ (CBI) പറഞ്ഞു.  അതുപോലെ കലാഭവൻ സോബിയും പല ഘട്ടങ്ങളിലും ടെസ്റ്റിനോട് സഹകരിച്ചില്ലെന്നും സിബിഐ പറഞ്ഞു.  കഴിഞ്ഞ മാസമാണ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാലുപേരെ സിബിഐ നുണപരിശോധനയ്ക്ക് വിധേയരാക്കിയത്.  

Also read: നിയമസഭാ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കും

മാനേജർ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവരെ കഴിഞ്ഞ മാസമാണ് നുണപരിശോധനയ്ക്ക് (Poligraph test) വിധേയരാക്കിയത്.  സോബിയെ രണ്ടുതവണ നുണപരിശോധനയ്ക്ക് വിധേയനാക്കിയതായും അധികൃതർ അറിയിച്ചു. ഇതിൽനിന്നും ഇതൊരേ അപകടമരണമാണ് എന്ന നിഗമനത്തിൽ എത്താനാണ് കഴിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.   

പരിശോധനയിൽ നിന്നും അപകടസമയം വാഹനം ഓടിച്ചത് അർജുൻ ആണെന്ന് വ്യക്തമായതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.  പ്രകാശ് തമ്പിയും വിഷ്ണുസോമസുന്ദരവും തിരുവനന്തപുരം സ്വരണക്കടത്ത് കേസിലെ (Gold smuggling case) പ്രതികളാണ്. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ബാലഭാസ്ക്കറിന്റെ മരണത്തിന് പിന്നിലുണ്ടോയെന്ന് സിബിഐ അന്വേഷിക്കുന്നുണ്ട്. 

ബാലഭാസ്ക്കറിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് പറഞ്ഞ് അച്ഛൻ കെ സി ഉണ്ണിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.  തുടർന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ (CBI) സംശയമുള്ളവരുടെ മൊഴികൾ എടുത്തിരുന്നു.  ശേഷം നടത്തിയ നുണപരിശോധനയ്ക്ക് ശേഷമാണ് മരണത്തിൽ ദുരൂഹത ഒന്നും കണ്ടെത്താനായില്ല എന്ന റിപ്പോർട്ട് സിബിഐ സമർപ്പിച്ചത്.   

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

More Stories

Trending News