Viral Post: 'നാളെയും അവധിയാണ്, ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ; എന്ന് പ്രിയപ്പെട്ട കളക്ടർ മാമൻ' - വൈറലായി ആലപ്പുഴ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ പ്രളയസമാനമായ സാഹചര്യം നേരിടുന്നതിനാൽ മിക്ക ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 4, 2022, 06:07 PM IST
  • ആലപ്പുഴയുടെ സ്വന്തം കളക്ടർ കൃഷ്ണ തേജയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.
  • ആലപ്പുഴ ജില്ലയിലും അവധി പ്രഖ്യാപിച്ച് കൊണ്ടുള്ള കളക്ടറുടെ പോസ്റ്റ് ആണ് വൈറലാകുന്നത്.
  • അവധി പ്രഖ്യാപിച്ച് കൊണ്ട് അദ്ദേഹം ഇന്നലെ പങ്കുവെച്ച പോസ്റ്റും വൈറലായിരുന്നു.
Viral Post: 'നാളെയും അവധിയാണ്, ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ; എന്ന് പ്രിയപ്പെട്ട കളക്ടർ മാമൻ' - വൈറലായി ആലപ്പുഴ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

അവധി പ്രഖ്യാപിക്കാൻ വൈകിപ്പോയതിന്റെ പേരിൽ സൈബർ ബുള്ളിയിം​ഗ് ഉൾപ്പെടെ നേരിട്ട് കൊണ്ടിരിക്കുകയാണ് എറണാകുളം ജില്ലാം കളക്ടർ രേണു രാജ്. എന്നാൽ ഇതിനിടെ ജനങ്ങളുടെ ഇഷ്ടം നേടി വൈറലാകുകയാണ് മറ്റൊരു കളക്ടർ. ആർക്കും ഒരുപാട് ആലോചിക്കേണ്ടി വരില്ല അത് ആരാണെന്ന്. ആലപ്പുഴയുടെ സ്വന്തം കളക്ടർ കൃഷ്ണ തേജയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ പ്രളയസമാനമായ സാഹചര്യം നേരിടുന്നതിനാൽ മിക്ക ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലും അവധി പ്രഖ്യാപിച്ച് കൊണ്ടുള്ള കളക്ടറുടെ പോസ്റ്റ് ആണ് വൈറലാകുന്നത്. 

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 

'' പ്രിയപ്പെട്ട കുട്ടികളെ,
നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ...
മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ... പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. 
ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം.
ഒരുപാട് സ്‌നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട
കളക്ടര്‍ മാമന്‍ ''

പോസ്റ്റിട്ട് മിനിറ്റുകൾക്കുള്ളിൽ ആറായിരത്തിലധികം ആളുകളാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. കൃഷ്ണ തേജയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. ആളുകളുടെ സ്നേഹം നിറഞ്ഞ കമന്റുകളാണ് പോസ്റ്റിന് താഴെ ലഭിച്ച് കൊണ്ടിരിക്കുന്നത്. 

Also Read: അവധി പ്രഖ്യാപനം വൈകി; എറണാകുളം ജില്ലാ കളക്ടര്‍ക്കെതിരെ ഹര്‍ജി

 

ചില കമന്റുകൾ - 

> രണ്ട് ദിവസം കൊണ്ട് ആലപ്പുഴയുടെ മാത്രമല്ല കേരളത്തിലെ മുഴുവനാളുകളുടെയും മനസ് കീഴടക്കിയ പ്രിയപ്പെട്ട കളക്ടർ 

> നിങ്ങൾ പൊളിയാണല്ലോ മച്ചാനെ

> ഈ വാത്സല്യ ഉപദേശം അനുസരിക്കാത്ത കുട്ടികളുണ്ടാവില്ല. ജില്ലയുടെ വികസനത്തോടൊപ്പം കുട്ടികൾക്ക് ബോധവല്ക്കരണം great sir

> ഞങ്ങൾ ആലപ്പുഴക്കാർക്ക് മാത്രമായിരുന്നു ഒരു കളക്ടർ ബ്രോ ഇല്ലാതിരുന്നത് ആ വിഷമം ഇപ്പോൾ മാറി കിട്ടി. ഇത് ഞങ്ങളുടെ പ്രിയപ്പെട്ട കളക്ടർ ബ്രോ

രസകരമായ മറ്റ് ചില കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. 

> ഇദ്ദേഹം ഏതോ ട്രോൾ ഗ്രൂപ്പിലെ admin ആയിരുന്നു എന്ന് തോന്നുന്നു...

> ഞങ്ങൾ പഠിച്ചപ്പോൾ ഇങ്ങനൊരു കളക്ടർ മാമനെ കിട്ടിയില്ലല്ലോ

> കളക്ടർ മാമോ.... സ്കൂളിൽ പോണോർക്ക് മാത്രേ ലീവ് ഉള്ളൂ??? ജോലിക്ക് പോണോർക്ക് ഇല്ലേ, ഒരീസം ലീവ് തായോ

ശ്രീറാം വെങ്കിട്ടരാമന് പകരം ആലപ്പുഴ കളക്ടറായി കൃഷ്ണതേജ ഇന്നലെയാണ് ചുമതലയേറ്റത്. ആ ദിവസം തന്നെ അദ്ദേഹം സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിച്ച് കൊണ്ട് അദ്ദേഹം ഇന്നലെ പങ്കുവെച്ച പോസ്റ്റും വൈറലായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News