കോവിഡ് കാലത്ത് മുങ്ങി; രണ്ട് വർഷത്തിന് ശേഷം പൂച്ച മടങ്ങിയെത്തി,നാട്ടിൽ താരമായത് രതീഷ്

ഇതിനിടയിൽ ഓട്ടോ റിക്ഷ ഇടിച്ച് രതീഷ്ന്റെ കാലിനു പരിക്ക് പറ്റി  തുടർന്ന് 6000 രൂപ മുടക്കിയാണ് ഒടിഞ്ഞ കാൽ ഓപ്പറേഷൻ ചെയ്തു സുഖമാക്കിയത്

Written by - Zee Malayalam News Desk | Last Updated : Sep 19, 2022, 03:45 PM IST
  • 6 വർഷം മുൻപ് ഉഷയുടെ വീട്ടിൽ വന്നു കയറിയതാണ് ഈ പൂച്ച
  • ഉണരു രതീഷ് ഉണരു എന്ന ഡയലോഗിൽ നിന്ന്.പൂച്ചയ്ക്ക് രതീഷ് എന്ന് പേരും ഇട്ടു
  • പേര് വിളിച്ചാൽ രതിഷ് ഓടിയെത്തും വന്നു മുട്ടിയുരുമ്മി നിൽക്കും
കോവിഡ് കാലത്ത് മുങ്ങി; രണ്ട് വർഷത്തിന് ശേഷം പൂച്ച  മടങ്ങിയെത്തി,നാട്ടിൽ താരമായത്  രതീഷ്

കോട്ടയം:2 വർഷം മുൻപ് വീട്ടിൽ നിന്ന് കാണാതായ വളർത്തു പൂച്ച തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ഉഷയും കുടുംബവും കോട്ടയം പുതുപ്പള്ളി കൈതേ പാലത്തിനു സമീപം ആഞ്ഞിലി പറമ്പിൽ ഉഷാമ്മ എന്നു വിളിക്കുന്ന ഉഷയും ഭർത്താവ് രാജ്യവുമാണ് രതീഷിന്റെ മടങ്ങി വരവിൽ അതിരറ്റ് സന്തോഷിക്കുന്നത്.6 വർഷം മുൻപ് ഉഷയുടെ വീട്ടിൽ വന്നു കയറിയതാണ് ഈ പൂച്ച .

ഉഷയും വീട്ടിലുള്ളവരും പൂച്ചയെ ഓമനിച്ചു വളർത്തി.കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയിലെ ഉണരു രതീഷ് ഉണരു എന്ന ഡയലോഗിൽ നിന്ന്.പൂച്ചയ്ക്ക് രതീഷ് എന്ന് പേരും ഇട്ടു.വീട്ടുകാരുടെയും നാട്ടുകാരുടെയും ഓമനയായി രതീഷ് വീട്ടിൽ വളർന്നു.

Also Read : Onam Bumper 2022: ബമ്പറടിച്ച ഭാ​ഗ്യവാനെ കിട്ടി! 25 കോടി ശ്രീവരാഹം സ്വദേശി അനൂപിന്

പേര് വിളിച്ചാൽ രതിഷ് ഓടിയെത്തും വന്നു മുട്ടിയുരുമ്മി നിൽക്കും.ഇതിനിടയിൽ ഓട്ടോ റിക്ഷ ഇടിച്ച് രതീഷ്ന്റെ കാലിനു പരിക്ക് പറ്റി. തുടർന്ന് 6000 രൂപ മുടക്കിയാണ് ഒടിഞ്ഞ കാൽ ഓപ്പറേഷൻ ചെയ്തു സുഖമാക്കിയത്.കോട്ടയത്തെ മ്യഗാശുപത്രിയിലായിരുന്നു ഓപ്പറേഷൻ.

അതിനു ശേഷം വീട്ടിലുണ്ടായിരുന്ന പൂച്ചയെ കോവിഡിന്റെ പടർന്നു പിടിച്ച സമയത്ത് കാണാതായി.പലയിടത്തും അന്വേഷിച്ചെങ്കിലും പൂച്ചയെ കണ്ടെത്തിയില്ല.അങ്ങനെ രതീഷ് എവിടെ യായിരുക്കും എന്ന് ഓർത്ത് ഇവർ വിഷമിച്ചിരിക്കുമ്പോൾ 2 ആഴ്ച്ച മുൻപ് പൂച്ച മടങ്ങിയെത്തി.അയൽ വാസി മോനുവിന്റെ വീട്ടിലാണ് രതീഷ് ആദ്യമെത്തിയത്.

Also Read : അപ്രതീക്ഷിത ഭാഗ്യത്തിൽ സന്തോഷം പങ്കുവെച്ച് അനൂപിന്റെ ഭാര്യ

പിന്നെ ഉഷയെത്തി പേര് വിളിച്ചപ്പോൾ അവൻ ഓടിയെത്തി കൈയ്യിൽ മണം പിടിച്ചു മുട്ടിയുരുമ്മി നിന്നു പിന്നെ ആഹാരം നൽകി വീട്ടിലേക്ക് കൊണ്ടു വന്നു. പേരു വിളിക്കുമ്പോൾ ഇവൻ വിളി കേൾക്കും ഇപ്പോ ഉഷയുടെ വീട്ടിൽ മടങ്ങിയെത്തിയ രതീഷിനെ കാണാൻ ആളുകൾ എത്തുന്നുണ്ട്. 2 വർഷം കഴിഞ്ഞിട്ടും വീടു തേടിയെത്തിയ പൂച്ച അത്ഭുതമായിരിക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News