കൊമ്പൻ മാരെ നോക്കാനൊരു വമ്പത്തി;പുന്നത്തൂർ ആനക്കോട്ടയുടെ ആദ്യ വനിത മാനേജർ

ലെജുവിൻ്റെ അച്ഛൻ രവീന്ദ്രൻ നായരും ഭർതൃപിതാവ് ശങ്കരനാരായണനും ദേവസ്വത്തിൽ ആനക്കാരായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jun 22, 2022, 05:00 PM IST
  • ഗുരുവായൂരപ്പൻ്റെ ഗജസമ്പത്തിൻ്റെ നിയന്ത്രണവും പരിപാലനവും ഇനി ലെജു വിൻ്റെ കയ്യിൽ ഭദ്രമാകും.
  • 1996 ൽ എൽ. ഡി.ക്ലാർക്കായി ഗുരുവായൂർ ദേവസ്വം സർവ്വീസിലെത്തിയതാണ് ലെജുമോൾ
  • 1975 ലാണ് പുന്നത്തൂർ ആനക്കോട്ടയുടെ പിറവി
കൊമ്പൻ മാരെ നോക്കാനൊരു വമ്പത്തി;പുന്നത്തൂർ ആനക്കോട്ടയുടെ ആദ്യ വനിത മാനേജർ

ഗുരുവായൂരപ്പൻറെ ഗജസമ്പത്തിനെ നോക്കി നടത്തുന്നത് ചരിത്രത്തിലാദ്യമായി ഇനി ഒരു പെൺ പുലിയാണ്.ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ ആദ്യ വനിത മാനേജരായി ലെജുമോളാണ് ചുമതലയേറ്റത്.ആനക്കോട്ടയുടെ 47 വർഷ ചരിത്രത്തിലാദ്യമായാണ് ഒരു വനിത മാനേജർ സ്ഥാനത്തെത്തുന്നത്.

ലെജുവിൻ്റെ അച്ഛൻ രവീന്ദ്രൻ നായരും ഭർതൃപിതാവ് ശങ്കരനാരായണനും ദേവസ്വത്തിൽ ആനക്കാരായിരുന്നു. ഭർത്താവ് പ്രസാദും മുൻ ആനക്കാരനായിരുന്നു.അതിനാൽ ആനക്കാര്യം ലെജുമോൾക്ക് ജോലി മാത്രമല്ല വീട്ടുകാരും കൂടിയാണ് ജോലി.

Also Read: സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് ട്രാന്‍സ്പെരന്‍റ് ഡ്രസിൽ മലൈക.., വീഡിയോ വൈറൽ 

ജീവധനം ഡിഎ ഇൻ ചാർജ് പ്രമോദ് കളരിക്കലിന് മുൻപാകെയാണ്  ലെജുമോൾ ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ മാനേജർ വി.സി. സുനിൽ കുമാറിൽ നിന്ന്  ആനക്കോട്ടയുടെ താക്കോൽ  ലെജുമോൾ ഏറ്റുവാങ്ങി. 1975 ലാണ് പുന്നത്തൂർ ആനക്കോട്ടയുടെ പിറവി. അന്ന് 21 ആനകളാണുണ്ടായിരുന്നത് ഇന്നത് 44 ആനകളായി കൂടി.

Also Read: Viral Video: നിക്കാഹ് കഴിഞ്ഞയുടൻ വരൻ പാഞ്ഞെത്തി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

നൂറ്റമ്പതിലേറെ ജീവനക്കാരും ഇവിടെയുണ്ട്.ഗുരുവായൂരപ്പൻ്റെ ഗജസമ്പത്തിൻ്റെ നിയന്ത്രണവും പരിപാലനവും ഇനി ലെജു വിൻ്റെ കയ്യിൽ ഭദ്രമാകും.1996 ൽ എൽ. ഡി.ക്ലാർക്കായി ഗുരുവായൂർ ദേവസ്വം സർവ്വീസിലെത്തിയ ലെജുമോൾ മരാമത്ത് വിഭാഗം മാനേജരായിരിക്കെയാണ് ജീവധനവിഭാഗത്തിലെ പുതിയ നിയമനം.

പ്രസാദാണ് ലെജുമോളുടെ ഭർത്താവ്. അക്ഷയ് കൃഷ്ണൻ, അനന്തകൃഷ്ണൻ എന്നിവർ മക്കളാണ്.

President Election 2022: എങ്ങനെയാണ് രാജ്യത്ത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്? എത്രവോട്ട് കിട്ടിയാൽ ജയിക്കും? അറിയേണ്ടതെല്ലാം

രാജ്യം വീണ്ടും ഒരു രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങളിലേക്ക് നീങ്ങുകയാണ്. മറ്റ് തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നോക്കുമ്പോൾ സാങ്കേതികത വളരെ കൂടുതലുള്ള തിരഞ്ഞെടുപ്പുകളിൽ ഒന്നാണ് ഇത്.ഏറ്റവും പ്രധാനപ്പെട്ടകാര്യം ജനങ്ങളല്ല പകരം ഇവിടെ തിരഞ്ഞെടുപ്പിൻറെ ഭാഗമാകുന്നത്.

ഭരണഘടനയുടെ 55-ാം അനുച്ഛേദത്തിലാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ കുറിച്ച് സൂചിപ്പിക്കുന്നത്. വിവിധ എം.പിമാർ, എംഎൽഎമാർ എന്നിവർ അടങ്ങുന്ന ഒരു ഇലക്ട്രൽ കോളേജിനാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള അവകാശം. എങ്കിലും എല്ലാ എംപിമാർക്കും, എംഎൽഎമാർക്കും ഇതിൽ വോട്ട് ചെയ്യാനാവില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News