ആനക്കൊപ്പം വെറുതെ ഒന്ന് നടന്നതാ; പണിപാളി എന്ന് മാത്രമല്ല,ഞെട്ടിപ്പോയി

അതിനിടയിൽ ആനയൊരു സൂത്രം ഒപ്പിച്ചു. നേരെ ക്യാമറയിൽ നോക്കി നടന്ന യുവതിയുടെ ദേഹത്ത് തുമ്പിക്കൈ കൊണ്ട് ഒരു കുഞ്ഞ് തോണ്ടൽ

Written by - Zee Malayalam News Desk | Last Updated : Jul 29, 2022, 05:31 PM IST
  • ഒരു ആനയും യുവതിയുമാണ് വീഡിയോയിൽ
  • ആനക്കൊപ്പം പതിയെ നടക്കുന്ന യുവതി
  • നേരെ ക്യാമറയിൽ നോക്കി നടന്ന യുവതിയുടെ ദേഹത്ത് തുമ്പിക്കൈ കൊണ്ട് ഒരു കുഞ്ഞ് തോണ്ടൽ
ആനക്കൊപ്പം വെറുതെ ഒന്ന് നടന്നതാ; പണിപാളി എന്ന് മാത്രമല്ല,ഞെട്ടിപ്പോയി

ചില വീഡിയോകൾ നമ്മളെ അൽപ്പം ഒന്ന് ചിരിപ്പിച്ച് കളയും അതിൻറെ ഉള്ളടക്കം തന്നെയായിരിക്കും ഇതിന് കാരണവും. മിക്കവാറും മൃഗങ്ങളായിരിക്കും ഇതിന് പിന്നിൽ. അത്തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

ഒരു ആനയും യുവതിയുമാണ് വീഡിയോയിൽ. ആനക്കൊപ്പം പതിയെ നടക്കുന്ന യുവതി. അതിനിടയിൽ ആനയൊരു സൂത്രം ഒപ്പിച്ചു. നേരെ ക്യാമറയിൽ നോക്കി നടന്ന യുവതിയുടെ ദേഹത്ത് തുമ്പിക്കൈ കൊണ്ട് ഒരു കുഞ്ഞ് തോണ്ടൽ. പെട്ടെന്നുണ്ടായ തോണ്ടലിൽ പെൺകുട്ടി ഞെട്ടിത്തരിച്ചെന്ന് പറഞ്ഞാൽ മതിയല്ലോ.

 

പിടിയാനയാണ് വീഡിയോയിൽ എന്ന് വ്യക്തമാണ്. സംഭവം കേരളത്തിൽ എവിടെയോ നിന്നുള്ളതുമാണ്. എൽസൈദ് അബോ ഗാബൽ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്ക് വെച്ചത്. നിമിഷ നേരം കൊണ്ട് 93,261 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേർ ഇത് ഷെയർ ചെയ്യുകയും ചെയ്തു.

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

Plus one trial allotment 2022: തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in, hscap.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് വിദ്യാർഥികൾക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ജൂലൈ 31 വൈകിട്ട് അഞ്ചിന് മുൻപ് ലിസ്റ്റ് പരിശോധിക്കുകയും തിരുത്തലുകൾ ചെയ്യുകയും വേണം. ഓ​ഗസ്റ്റ് മൂന്നിനാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത്. 

ഇന്നലെ (ജൂലൈ 28) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക തടസങ്ങൾ ഉണ്ടായതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്ലസ് വൺ ക്ലാസുകൾ ഓ​ഗസ്റ്റ് 22ന് തന്നെ തുടങ്ങുന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. സിബിഎസ്ഇ, ഐ സി എസ് സി പത്താം ക്ലാസ് ഫലം വരാൻ വൈകിയതാണ് പ്ലസ് വൺ പ്രവേശന നടപടികൾ വൈകാൻ കാരണമായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News