Viral Video: പുറത്തേക്ക് വീഴാൻ പോയ യാത്രക്കാരനെ രക്ഷിച്ച് കണ്ടക്ടർ; ഇത് ദൈവത്തിന്റെ 'കൈ' എന്ന് സോഷ്യൽ മീഡിയ

മറ്റൊരു യാത്രക്കാരന് ടിക്കറ്റ് നൽകുന്നതിനിടയിൽ തിരിഞ്ഞ് പോലും നോക്കാതെയായിരുന്നു ബിലു യുവാവിനെ രക്ഷിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jun 7, 2024, 04:25 PM IST
  • യുവാവ് ഫുട്ബോർഡിലേക്ക് വീഴുകയും ബസിന്റെ വാതിൽ തുറന്നുപോകുകയും ചെയ്തു.
  • ഇടത് കൈ കൊണ്ട് വാതിലിന് സമീപത്തെ പിടിയിൽ യാത്രക്കാരൻ കഷ്ടപ്പെട്ട് പിടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
  • ഉടൻ തന്നെ കണ്ടക്ടർ യുവാവിന്റെ കയ്യിൽ പിടിച്ചത് കൊണ്ട് പുറത്തേക്ക് വീഴാതെ രക്ഷപ്പെട്ടു.
Viral Video: പുറത്തേക്ക് വീഴാൻ പോയ യാത്രക്കാരനെ രക്ഷിച്ച് കണ്ടക്ടർ; ഇത് ദൈവത്തിന്റെ 'കൈ' എന്ന് സോഷ്യൽ മീഡിയ

കൊല്ലം: ബസിനുള്ളിൽ നിന്ന് പുറത്തേക്ക് വീഴാൻ പോയ യാത്രക്കാരനെ ഒറ്റ കൈ കൊണ്ട് പിടിച്ച് രക്ഷപ്പെടുത്തിയ കണ്ടക്ടറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ഹീറോ. കൊല്ലം കരാളിമുക്കിൽ വ്യാഴാഴ്ചയാണ് സംഭവം. ബിലു എന്ന കണ്ടക്ടറാണ് ഒരു യാത്രക്കാരന്റെ ജീവൻ രക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 'ദൈവത്തിന്റെ കൈ' എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

യുവാവ് ഫുട്ബോർഡിലേക്ക് വീഴുകയും ബസിന്റെ വാതിൽ തുറന്നുപോകുകയും ചെയ്തു. ഇടത് കൈ കൊണ്ട് വാതിലിന് സമീപത്തെ പിടിയിൽ യാത്രക്കാരൻ കഷ്ടപ്പെട്ട് പിടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഉടൻ തന്നെ കണ്ടക്ടർ യുവാവിന്റെ കയ്യിൽ പിടിച്ചത് കൊണ്ട് പുറത്തേക്ക് വീഴാതെ രക്ഷപ്പെട്ടു. മറ്റൊരു യാത്രക്കാരന് ടിക്കറ്റ് നൽകുന്നതിനിടയിൽ തിരിഞ്ഞ് പോലും നോക്കാതെയായിരുന്നു ബിലു യുവാവിനെ രക്ഷിച്ചത്. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ യുവാവ് ബസിന് പുറത്തേക്ക് തെറിച്ച് വീഴുമായിരുന്നു.

Also Read: Car caught fire: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

 

യാത്രക്കാരന്റ ജീവൻ രക്ഷിച്ച കണ്ടക്ടർ ബിലുവിനെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു. അപകടത്തിന് പിന്നാലെ ബസുകളിൽ മുകളിൽ നിന്ന് താഴേക്ക് തുറക്കുന്ന ലോക്ക് രീതി മാറ്റുമെന്ന് മോട്ടോർ വാഹന വകുപ്പ് പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News