Viral Video: "എന്നാ പിന്നെ ഞങ്ങളും....മാസ്സ് അല്ലേ!!!!?" ചാമ്പിക്കോ ട്രെൻഡിനൊപ്പം കൊച്ചി മെട്രോ

എന്നാ പിന്നെ ഞങ്ങളും....മാസ്സ് അല്ലേ!!!!? എന്ന ക്യാപ്ഷനോട് കൂടിയാണ് കൊച്ചി മെട്രോ ചാമ്പിക്കോ ട്രെൻഡ് പിന്തുടർന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 13, 2022, 11:15 AM IST
  • അമൽ നീരദിന്റെ ഭീഷ്മപർവത്തിലെ മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ട് ആണ് ഈ ട്രെൻഡിന് തുടക്കമിട്ടത്.
  • അതനുകരിച്ചുള്ള വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
  • കൊച്ചി മെട്രോയും ചാമ്പിക്കോ ട്രെൻഡിനൊപ്പം ചേർന്നിരിക്കുകയാണ്.
Viral Video: "എന്നാ പിന്നെ ഞങ്ങളും....മാസ്സ് അല്ലേ!!!!?" ചാമ്പിക്കോ ട്രെൻഡിനൊപ്പം കൊച്ചി മെട്രോ

ട്രെൻഡിനൊപ്പം പോകുക, അതാണല്ലോ ഇന്ന് എല്ലാവരും ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ മുഴുവൻ ഇപ്പോൾ ട്രെൻഡ് ചാമ്പിക്കോ ആണ്. അമൽ നീരദിന്റെ ഭീഷ്മപർവത്തിലെ മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ട് ആണ് ഈ ട്രെൻഡിന് തുടക്കമിട്ടത്. അതനുകരിച്ചുള്ള വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. കൊച്ചി മെട്രോയും ചാമ്പിക്കോ ട്രെൻഡിനൊപ്പം ചേർന്നിരിക്കുകയാണ്. 

"എന്നാ പിന്നെ ഞങ്ങളും....മാസ്സ് അല്ലേ!!!!?" എന്ന ക്യാപ്ഷനോട് കൂടിയാണ് കൊച്ചി മെട്രോ ചാമ്പിക്കോ ട്രെൻഡ് പിന്തുടർന്നത്. കൊച്ചി മെട്രോയുടെ അ‍ഞ്ച് ട്രെയിനുകളെ വച്ചെടുത്ത വീഡിയോ ആണ് വൈറലാകുന്നത്. നിർത്തിയിട്ടിരിക്കുന്ന നാല് ട്രെയിനുകൾക്കിടയിലേക്ക് അഞ്ചാമതൊരു ട്രെയിൻ കൂടിയെത്തുന്നു. ഒപ്പം പശ്ചാത്തലത്തിലായി ഭീഷ്മപർവ്വത്തിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും മമ്മൂട്ടി പറയുന്ന ഡയലോഗും കൂടി ചേരുന്നു.

Also Read: Beast Movie Review: 'ബീസ്റ്റ്' ഒരു മുഴുനീള നെൽസൺ പടം; കണ്ടിറങ്ങിയവർ നിരാശയിൽ

 

കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും ചേർന്നെടുത്ത ഫോട്ടോയും 'ചാമ്പിക്കോ' ട്രെൻഡിന്റെ ഭാ​ഗമായിരുന്നു. അതിന് ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായ ഇന്നോവ ക്രിസ്റ്റയേയും രണ്ട് അകമ്പടി വാഹനങ്ങളെയും വെച്ച് എടുത്ത ചാമ്പിക്കോ വീഡിയോയും വൈറലായിരുന്നു. ഇത്തരത്തിൽ നിരവധി പേർ ഈ ട്രെൻഡിനൊപ്പം ചേർന്ന് വീഡിയോ പങ്കുവയ്ക്കാറുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News