viral video:കാർ കഴുകുന്ന സർവ്വീസ് സ്റ്റേഷനിൽ ആനയെ കയറ്റി കഴുകിയാലോ? എങ്ങനെയിരിക്കും

ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ആനയെ വണ്ടികൾ കഴുകുന്ന സർവ്വീസ് സ്റ്റേഷനിൽ കയറ്റിയാലോ.

Written by - Zee Malayalam News Desk | Last Updated : Mar 23, 2022, 10:52 AM IST
  • പട്ടാമ്പി നേർച്ചക്കെത്തിയ മീനാട് കേശു എന്ന ആനയെയാണ് സർവ്വീസ് സ്റ്റേഷനിലെത്തി കുളിപ്പിച്ചത്
  • വീഡിയോ താമസിക്കാതെ വൈറലായി
  • 6965 പേരാണ് രണ്ട് ദിവസം കൊണ്ട് വീഡിയോ ലൈക്ക് ചെയ്തത്
viral video:കാർ കഴുകുന്ന സർവ്വീസ് സ്റ്റേഷനിൽ  ആനയെ കയറ്റി കഴുകിയാലോ? എങ്ങനെയിരിക്കും

ആന കുളിക്കുന്നത് കണ്ടിട്ടുണ്ടാവുമല്ലോ ? സംഭവം രസമാണ്. ആനയെ കുളിപ്പിക്കുന്നതും രസമുള്ള പരിപാടി തന്നെ. വളരെ അധികം കായിക ക്ഷമത വേണ്ടുന്ന പണി കൂടിയാണിത്. ചകിരി തൊണ്ട് വെട്ടി വൃത്തിയാക്കി ആനകളുടെ ആനകളുടെ ശരീരവും ഞരമ്പും നോക്കി മനസ്സിലാക്കി ഉരച്ച് തേച്ച് കഴുക. അതൊരു പരമ്പരാഗത രീതിയാണ്.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ആനയെ വണ്ടികൾ കഴുകുന്ന സർവ്വീസ് സ്റ്റേഷനിൽ കയറ്റിയാലോ. സംഭവം പൊളിയായിരിക്കും.  പട്ടാമ്പി നേർച്ചക്കെത്തിയ മീനാട് കേശു എന്ന ആനയെയാണ് സർവ്വീസ് സ്റ്റേഷനിലെത്തി കുളിപ്പിച്ചത്. വാഹനങ്ങൾ കഴുകുന്ന പോലെ തന്നെയാണ് ആനയെയും കഴുകിയത്. ചിലയിടങ്ങളിൽ ആനകൾക്ക് ഷവർ ബാത്ത് ഒരുക്കുന്നത് പോലെ തന്നെയായിരുന്നു ഇതും എന്ന്  ആനപ്രേമികൾ പറയുന്നു.

ഏതായാലും ആനയെ കഴുകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായത്. സൂര്യ പുത്രൻ കർണൻ  എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്ക് വെച്ചത്. 6965 പേരാണ് രണ്ട് ദിവസം കൊണ്ട് വീഡിയോ ലൈക്ക് ചെയ്തത്. 

അതേസമയം ചൂട് കാലമായതിനാൽ ആന എഴുന്നള്ളിപ്പുകൾ ഉള്ള സ്ഥലങ്ങളിൽ പലയിടത്തും ആനക്ക് കുളിക്കാനും ശരീരം നനയ്ക്കാനുമള്ള സംവിധാനം കുറവായിരിക്കും. പരമ്പരാഗത രീതിയിൽ ആനയെ കിടത്തി കുളിപ്പിക്കൽ ഇത്തരം സ്ഥലങ്ങളിൽ നടക്കാറില്ല.

വീഡിയോ

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News