വിഴിഞ്ഞം പദ്ധതി വൈകും; തുറമുഖ നിർമാണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി Adani Group

കരാർ നീട്ടി നൽകണമെന്നും 2024ഓടെ മാത്രമേ പദ്ധതി പൂർത്തികരിക്കാനാകൂവെന്നും ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചു

Written by - Zee Malayalam News Desk | Last Updated : Sep 23, 2021, 06:09 PM IST
  • 2015ൽ കരാർ ഒപ്പിടുമ്പോൾ ആയിരം ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം അദാനിയുടെ അവകാശവാദം
  • അദാനി ​ഗ്രൂപ്പ് ആദ്യം നൽകിയ വ്യവസ്ഥ പ്രകാരം 2019 ഡിസംബർ മൂന്നിനകം പദ്ധതി തീർക്കേണ്ടതായിരുന്നു
  • കരാർപ്രാകരം 2019 ഡിസംബറിൽ നിർമാണം തീർന്നില്ലെങ്കിൽ മൂന്ന് മാസം കൂടി നഷ്ടപരിഹാരം നൽകാതെ അദാനി ഗ്രൂപ്പിന് കരാറുമായി മുന്നോട്ടുപോകാം
  • അതിന് ശേഷം പ്രതിദിനം 12 ലക്ഷം വെച്ച് പിഴയൊടുക്കണമെന്നാണ് വ്യവസ്ഥ
വിഴിഞ്ഞം പദ്ധതി വൈകും; തുറമുഖ നിർമാണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി Adani Group

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്. കരാർ നീട്ടി നൽകണമെന്നും 2024ഓടെ മാത്രമേ പദ്ധതി പൂർത്തികരിക്കാനാകൂവെന്നും ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചു.

2015ൽ കരാർ ഒപ്പിടുമ്പോൾ ആയിരം ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം അദാനിയുടെ അവകാശവാദം. അദാനി ​ഗ്രൂപ്പ് ആദ്യം നൽകിയ വ്യവസ്ഥ പ്രകാരം 2019 ഡിസംബർ മൂന്നിനകം പദ്ധതി തീർക്കേണ്ടതായിരുന്നു. കരാർപ്രാകരം 2019 ഡിസംബറിൽ നിർമാണം തീർന്നില്ലെങ്കിൽ മൂന്ന് മാസം കൂടി നഷ്ടപരിഹാരം നൽകാതെ അദാനി ഗ്രൂപ്പിന് കരാറുമായി മുന്നോട്ടുപോകാം. അതിന് ശേഷം പ്രതിദിനം 12 ലക്ഷം വെച്ച് പിഴയൊടുക്കണമെന്നാണ് വ്യവസ്ഥ.

ALSO READ: മുൻദ്ര തുറമുഖത്ത് നിന്ന് ഹെറോയിൻ പിടികൂടിയ സംഭവത്തിൽ കമ്പനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടക്കുന്നതായി Adani Group

ഇതിന്റെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കാൻ സർക്കാർ ആലോചിക്കുന്നതായാണ് സൂചന. കരാറുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളിൽ ആദ്യം അനുരഞ്ജന ചർച്ച നടത്തണമെന്നും പ്രശ്‌നപരിഹാരമായില്ലെങ്കിൽ ആർബ്യൂട്രേഷൻ ട്രൈബ്യൂണലിനെ സമീപിക്കാമെന്നുമാണ് കരാറിലെ വ്യവസ്ഥ.

ഇതിനുസരിച്ച് 2023 ഡിസംബറോടെ പദ്ധതി പൂർത്തിയാക്കാമെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പല കരാ‍ർ വ്യവസ്ഥകളും സംസ്ഥാന സർക്കാർ പാലിച്ചില്ലെന്ന് അദാനി ​ഗ്രൂപ്പ് ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്.

ALSO READ: Heroin seized: ഗുജറാത്തിൽ വൻ ലഹരിമരുന്ന് വേട്ട; 9,000 കോടി വിലമതിക്കുന്ന ഹെറോയിൻ പിടികൂടി

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് റെയിൽ, റോഡ് കണക്ടിവിറ്റി ഉറപ്പാക്കുന്നത് വൈകി. അതിർത്തി മതിൽ നിർമ്മാണവും വൈകി. ഇതു കൂടാതെ ഓഖിയും രണ്ട് പ്രളയവും ഇടക്കിടെയുണ്ടായ ചുഴലിക്കാറ്റുകളും നാട്ടുകാരുടെ പ്രതിഷേധവും പദ്ധതി നീളാൻ കാരണമായെന്നും അദാനി ​ഗ്രൂപ്പ് വാദിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News