വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്ത്‌ മുന്നേറുന്നു

വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍തന്നെ വി.കെ.പ്രശാന്ത്‌ മുന്നേറികൊണ്ടിരിക്കുകയാണ്.   

Last Updated : Oct 24, 2019, 10:59 AM IST
വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്ത്‌ മുന്നേറുന്നു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ.പ്രശാന്ത്‌ മികച്ച ഭൂരിപക്ഷം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. 9635 വോട്ടിനാണ് അദ്ദേഹം മുന്നേറുന്നത്.

വട്ടിയൂര്‍ക്കാവില്‍ ചെങ്കൊടി പാറുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍തന്നെ വി.കെ.പ്രശാന്ത്‌ മുന്നേറികൊണ്ടിരിക്കുകയാണ്. യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റാണ് വട്ടിയൂര്‍ക്കാവ് അവിടെയാണ് ഇത്തവണ എല്‍ഡിഎഫ് അപ്രതീക്ഷ മുന്നേറ്റം നടത്തുന്നത്. 

കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരായിരുന്നു എല്‍ഡിഎഫ്. കഴിഞ്ഞ തവണ കെ.മുരളീധരന്‍ നേടിയതിനെക്കാളും മികച്ച ലീഡ് നേടിയായിരിക്കും പ്രശാന്ത് വിജയിക്കുക എന്ന കാര്യത്തില്‍ സംശയമില്ല.

സമുദായ സംഘടനയായ എന്‍എസ്എസിന്‍റെ അടക്കം എതിര്‍പ്പ് മറികടന്നാണ് വി.കെ.പ്രശാന്ത്‌ ഭൂരിപക്ഷത്തിലേക്ക് എത്തിയിരിക്കുന്നത്. 

തന്‍റെ മുന്നേറ്റത്തില്‍ പ്രതികരണവുമായി വികെ പ്രശാന്ത്‌ രംഗത്തെത്തിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളുടെയും വോട്ട് തനിക്ക് ലഭിച്ചുവെന്ന് വികെ പ്രശാന്ത്‌ പറഞ്ഞു. 

അഞ്ച് മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. രണ്ടിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നേറുകയാണ്.   

Trending News