VS Achuthanandan: കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ തല കുനിക്കാത്തതാണെന്‍റെ യൗവ്വനം; കേരളത്തിന്റെ വിപ്ലവസൂര്യന് നൂറാം പിറന്നാൾ

VS Achuthanandan Birthday: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവായി, കേരളത്തിന്റെ മുഖ്യമന്ത്രിയായി, ജനങ്ങളുടെ മനസിലെ വിഎസ് ആയി ആ ജീവിതയാത്ര നൂറ്റാണ്ടുപിന്നിടുകയാണ്.

Written by - Zee Malayalam News Desk | Last Updated : Oct 20, 2023, 08:38 AM IST
  • ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെയായിരുന്നു വിഎസിൻറെ രാഷ്ട്രീയ പ്രവേശനം
  • 1967ൽ ഇഎംഎസ് സർക്കാർ പാസാക്കിയ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 1970ൽ ആലപ്പുഴ പ്രഖ്യാപനം തുടങ്ങി കേരളത്തിലെ ഭൂസമരങ്ങളുടെ മുൻനിരയിൽ നിന്ന നേതാവ്
  • പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്കായി നിലകൊണ്ടുള്ളതായിരുന്നു
VS Achuthanandan: കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ തല കുനിക്കാത്തതാണെന്‍റെ യൗവ്വനം; കേരളത്തിന്റെ വിപ്ലവസൂര്യന് നൂറാം പിറന്നാൾ

കേരളത്തിന്റെ സമരവീര്യം വിഎസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ. കണ്ണേ കരളേ വിഎസേയെന്ന് ജനങ്ങൾ നെഞ്ചേറ്റിയ നേതാവിന് ഇന്ന് നൂറ് വയസ് തികയുകയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവായി, കേരളത്തിന്റെ മുഖ്യമന്ത്രിയായി, ജനങ്ങളുടെ മനസിലെ വിഎസ് ആയി ആ ജീവിതയാത്ര നൂറ്റാണ്ടുപിന്നിടുകയാണ്. സമരപോരാട്ടങ്ങളുടെ കനൽവഴികൾ താണ്ടിയ രാഷ്ട്രീയ ജീവിതമായിരുന്നു വിഎസിന്റേത്.

വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദന്റെ ജനനം 1923  ഒക്ടോബർ 20ന് ആയിരുന്നു. 2006 മുതൽ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വിഎസ് 82-ാം വയസ്സിൽ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായിരുന്നു. വ്യക്തിജീവിതത്തിലെ കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും നെഞ്ചുറപ്പോടെ നേരിട്ട വ്യക്തിത്വം. 1923 ഒക്ടോബർ 20-ന് ശങ്കരന്റെയും അക്കാമ്മയുടെയും മകനായി തിരുവിതാംകൂറിലെ ആലപ്പുഴയിലെ (ഇന്നത്തെ കേരള സംസ്ഥാനത്തിന്റെ ഭാഗം) പുന്നപ്രയിലാണ് വിഎസിന്റെ ജനനം.

അദ്ദേഹത്തിന് നാല് വയസ്സുള്ളപ്പോൾ വസൂരി രോ​ഗം ബാധിച്ച് അമ്മ മരിച്ചു. 11 വയസ്സുള്ളപ്പോൾ പിതാവിനെ നഷ്ടപ്പെട്ടു. ഏഴാം ക്ലാസ് പൂർത്തിയാക്കിയ പഠനം. ഒരു തയ്യൽക്കടയിൽ തന്റെ ജ്യേഷ്ഠനെ സഹായിച്ചുകൊണ്ടാണ് അദ്ദേഹം ജീവിതത്തോട് പൊരുതാൻ ആരംഭിച്ചത്. പിന്നീട് ഒരു കയർ ഫാക്ടറിയിൽ ജോലിയിൽ പ്രവേശിച്ചു.

1967ൽ ഇഎംഎസ് സർക്കാർ പാസാക്കിയ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 1970ൽ ആലപ്പുഴ പ്രഖ്യാപനം തുടങ്ങി കേരളത്തിലെ ഭൂസമരങ്ങളുടെ മുൻനിരയിൽ നിന്ന നേതാവായിരുന്നു വിഎസ് അച്യുതാനന്ദൻ. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്കായി നിലകൊണ്ടുള്ളതായിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം.

1938-ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു. 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) അംഗമായി.1957-ൽ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു വിഎസ്. സിപിഐ ദേശീയ കൗൺസിൽ വിട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകരിച്ച 32 അംഗങ്ങളിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തി. കണ്ണേ കരളേ വിഎസേ എന്ന മുദ്രാവാക്യം ജനങ്ങളുടെ മനസിലെ അദ്ദേഹത്തെ സ്ഥാനം വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News