ഇടുക്കി: വേനൽക്കാലം ശക്തിയാർജ്ജിച്ചതോടെ ചില വ്യത്യസ്ത സംഭവങ്ങൾ കൂടിയാണ് സംസ്ഥാനത്ത് നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ഇതിലൊന്നാണ് ജല മോഷണം. നെടുങ്കണ്ടം മുണ്ടിയെരുമയിലെ കര്‍ഷകനാണ്, വെള്ളം മോഷണം പോയതായി ചൂണ്ടി പരാതി നല്‍കിയിരിയ്ക്കുന്നത്.
ഹൈറേഞ്ചിലെ വിവിധ സ്റ്റേഷനുകളില്‍ സമാന പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുണ്ടിയെരുമ സ്വദേശിയായ ചെറുവള്ളില്‍ ജോഷി, കാര്‍ഷിക ആവശ്യത്തിനായി ശേഖരിച്ചിരുന്ന വെള്ളമാണ് വിവിധ ദിവസങ്ങളിലായി മോഷ്ടിയ്ക്കപെട്ടത്.നിലവില്‍ കാമാക്ഷിയിലാണ് ജോഷിയും കുടുംബവും കഴിയുന്നത്. മുണ്ടിയെരുമയിലെ കൃഷിയിടത്തിലെ ഏലചെടികള്‍ നനയ്ക്കാന്‍ എത്തിയപ്പോഴാണ് ടാങ്കില്‍ നിന്നും വെള്ളം നഷ്ടപെട്ട വിവരം അറിയുന്നത്. പല ദിവസങ്ങളില്‍ മോഷണം നടന്നു.
ആള്‍ താമസം ഇല്ലാത്ത ഭൂമിയില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കരുതിയിരിക്കുന്ന വെള്ളം മോഷ്ടിയ്ക്കപെടുന്നത് പതിവായിരിക്കുകയാണ്. ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ട്. വെള്ളം സംരക്ഷിയ്ക്കാനായി ടാങ്കിന് സമീപം സിസി ടിവി സ്ഥാപിയ്‌ക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.