Wayanad Landslide Day 8: വയനാട് ദുരന്തം നടന്നിട്ട് എട്ടാം നാൾ; ഇന്ന് സൺറൈസ് വാലി കേന്ദ്രീകരിച്ച് തിരച്ചിൽ!

Wayanad Search Operation Day 8: ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തിരച്ചില്‍ നടത്തും. ഇത് നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 6, 2024, 06:57 AM IST
  • വയനാട് ദുരന്തം നടന്നിട്ട് ഇന്ന് എട്ടാം നാൾ
  • ഒരാഴ്ച കഴിഞ്ഞിട്ടും തിരച്ചില്‍ തുടരുകയാണ്
  • ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തിരച്ചില്‍ നടത്തും
Wayanad Landslide Day 8: വയനാട് ദുരന്തം നടന്നിട്ട് എട്ടാം നാൾ; ഇന്ന് സൺറൈസ് വാലി കേന്ദ്രീകരിച്ച് തിരച്ചിൽ!

കല്പറ്റ: വയനാടിനെ പിടിച്ചുകുലുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം തികയുകയാണ്. കേരളം കണ്ട എക്കാലത്തെയും ഏറ്റവും വലിയ ദുരന്തത്തില്‍ ഓരോ ദിവസവും ഉയരുന്ന മരണസഖ്യയില്‍ നാടാകെ വിറങ്ങലിച്ച് നില്‍ക്കുകയാണ്. 

Also Read: ദുരന്ത രാത്രിക്ക് ശേഷം ഒരാഴ്ച്ച, ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി, മരണസംഖ്യ 400 കടന്നു

ഒരാഴ്ച കഴിഞ്ഞിട്ടും തിരച്ചില്‍ തുടരുകയാണ്. ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തിരച്ചില്‍ നടത്തും. ഇത് നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണ്. വ്യോമസേന ഹെലികോപ്റ്റർ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക എന്നാണ് റിപ്പോർട്ട്.

Also Read: ഇടവ രാശിക്കാർക്ക് പതിവിലും മികച്ച ദിനം, മേട രാശിക്കാർക്ക് ജോലിസ്ഥലത്ത് സമ്മർദ്ദം കൂടും, അറിയാം ഇന്നത്തെ രാശിഫലം!

ചാലിയാറിൻ്റെ ഇരു കരകളിലും സമഗ്രമായി തിരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗത്ത് മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അവിടെയാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, 4 എസ്ഒജിയും 6 ആർമി സൈനികരും അടങ്ങുന്ന 12 പേർ അടങ്ങുന്ന സംഘം ഇന്ന് രാവിലെ എട്ട് മണിയോടെ എസ്കെഎംജെ ഗ്രൗണ്ടിൽ നിന്ന് എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിൽ എത്തിച്ചേരും. തുടർന്ന് സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലും തിരച്ചിൽ നടത്തും. അവിടെ നിന്നും മൃതശരീരങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ടെങ്കിൽ പ്രത്യേക ഹെലികോപ്റ്റർ സജ്ജമാക്കുമെന്നും റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. 

Also Read: ചിങ്ങ രാശിയിൽ കിടിലം യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും, പൊന്നിൽ കുളിക്കും!

 

ഇതിനിടയിൽ ഉരുൾപൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം പുത്തുമലയിൽ ഇന്നലെ കൂട്ടമായി സംസ്കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമായിരുന്നു ഒരുമിച്ച് സംസ്കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാണ് സംസ്കാരം നടത്തിയത്. വൈകുന്നേരം 4 മണിയ്ക്ക് തുടങ്ങിയ ചടങ്ങുകൾ രാത്രിയോടെയാണ് പൂര്‍ത്തിയായത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News