വയനാട്: പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട വയനാടിന് അടിയന്തര പിന്തുണയുമായി വിപിഎസ് ലേക്‌ഷോർ ആശുപത്രി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ അവശ്യ മരുന്നുകൾ സർക്കാരിന് കൈമാറി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒആർ കേളു, ജില്ലാ കലക്ടർ മേഘശ്രീ എന്നിവർ കൽപ്പറ്റയിൽ വിപിഎസ് ലേക്‌ഷോർ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ജയേഷ് വി നായരിൽ നിന്ന് മരുന്നുകൾ സ്വീകരിച്ചു.
മരുന്നുകൾ എത്തിക്കാൻ സന്നദ്ധതയറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി ഒരു ദിവസത്തിനകമാണ് ഇവ കൊച്ചിയിൽ നിന്ന് വായനാടെത്തിച്ച് സർക്കാരിന് കൈമാറാൻ ആശുപത്രി അധികൃതർക്കായത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ലേക്‌ഷോർ നൽകുന്ന പിന്തുണയ്ക്ക് മന്ത്രി മുഹമ്മദ് റിയാസ് നന്ദി പറഞ്ഞു.
ALSO READ: മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻ: ജി ആർ അനിൽ
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നൽകിയ പട്ടികയിൽ നിന്നുള്ള അടിയന്തര മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളുമാണ് കൈമാറിയത്. അണുബാധകള്‍ ചികിത്സിക്കുന്നതിനും അടിയന്തര പരിചരണം നല്‍കുന്നതിനും ദീര്‍ഘകാല രോഗ ചികിത്സയ്ക്കും ആവശ്യമായ മരുന്നുകളായ അമോക്‌സില്ലിന്‍, പൊട്ടാസ്യം ക്ലാവുലനേറ്റ്, അസിത്രോമൈസിന്‍ ഗുളികകള്‍, സെഫ്റ്റ്രിയാക്‌സോണ്‍ ഇഞ്ചക്ഷന്‍ മരുന്ന് , ഒസെല്‍റ്റാമിവിര്‍ കാപ്‌സ്യൂളുകള്‍, ഇന്‍സുലിന്‍ തുടങ്ങിയവ ദുരിതാശ്വാസ പാക്കേജില്‍ ഉൾപ്പെടുന്നു. കൂടാതെ സാനിറ്ററി പാഡുകള്‍, ബെഡ് ഷീറ്റുകള്‍ എന്നീ അവശ്യവസ്തുക്കളും പാക്കേജിലുണ്ട്.
വെള്ളിയാഴ്ച കൊച്ചിയിൽ നിന്ന് മരുന്നുമായി പുറപ്പെട്ട വാഹനങ്ങൾ എറണാകുളം ജില്ലാ കളക്ടർ എൻഎസ് കെ ഉമേഷായിരുന്നു ഫ്ലാഗ് ഓഫ് ചെയ്തത്. ദുരന്തമുഖത്ത് ആവശ്യമരുന്നുകൾ അതിവേഗം എത്തിക്കാനുള്ള വിപിഎസ് ലേക്‌ഷോറിന്റെ ശ്രമങ്ങളെ കലക്ടർ പ്രശംസിച്ചു. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഏത് ആവശ്യത്തിനും വിപിഎസ് ലേക്‌ഷോർ ഒപ്പമുണ്ടെന്നും ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ജയേഷ് നായർ മന്ത്രിമാരെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.