Kerala COVID Update : സംസ്ഥാനത്ത് ഇന്നും കോവിഡ് കേസുകൾ 20000 ത്തിന് മുകളിൽ തന്നെ; ആശങ്ക ഉയർത്തി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ശതമാനം

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകള്‍ പരിശോധിച്ചു. ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങളാണ് ഉള്ളത്.

Written by - Zee Malayalam News Desk | Last Updated : Jul 30, 2021, 06:19 PM IST
  • സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 14,651 പേര്‍ രോഗമുക്തി നേടി;
    ചികിത്സയിലുള്ളത് ആകെ 1,60,824 പേരാണ്.
  • സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവര്‍ ആകെ 31,92,104 പേരാണ്.
  • കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകള്‍ പരിശോധിച്ചു. ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങളാണ് ഉള്ളത്.
Kerala COVID Update : സംസ്ഥാനത്ത് ഇന്നും കോവിഡ് കേസുകൾ 20000 ത്തിന് മുകളിൽ തന്നെ; ആശങ്ക ഉയർത്തി  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ശതമാനം

THiruvananthapuram : ഇന്ന് 20,772 പേര്‍ക്ക് കൂടി കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 14,651 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് ആകെ 1,60,824 പേരാണ്. സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവര്‍   ആകെ 31,92,104 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകള്‍ പരിശോധിച്ചു. ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങളാണ് ഉള്ളത്.

മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ALSO READ: Cowin Portal Complaint: കോവിൻ പോർട്ടലിൽ പ്രശ്നങ്ങൾ, വാക്സിനേഷൻ പ്രതിസന്ധിയിൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,70,49,431 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,701 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 137 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,622 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 932 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3526, കോഴിക്കോട് 2441, എറണാകുളം 2257, തൃശൂര്‍ 2268, പാലക്കാട് 1459, കൊല്ലം 1408, ആലപ്പുഴ 1200, കണ്ണൂര്‍ 1041, തിരുവനന്തപുരം 985, കോട്ടയം 982, കാസര്‍ഗോഡ് 670, വയനാട് 549, പത്തനംതിട്ട 497, ഇടുക്കി 339 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ALSO READ: Covid 19 : കേരളത്തിലെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും

81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, പാലക്കാട് 13, തൃശൂര്‍, വയനാട് 8 വീതം, കാസര്‍ഗോഡ് 6, കൊല്ലം, എറണാകുളം 4 വീതം, മലപ്പുറം 3, കോട്ടയം, കോഴിക്കോട് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,651 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1169, കൊല്ലം 1382, പത്തനംതിട്ട 271, ആലപ്പുഴ 983, കോട്ടയം 740, ഇടുക്കി 222, എറണാകുളം 1599, തൃശൂര്‍ 2659, പാലക്കാട് 908, മലപ്പുറം 1838, കോഴിക്കോട് 1029, വയനാട് 239, കണ്ണൂര്‍ 959, കാസര്‍ഗോഡ് 653 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,60,824 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,92,104 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ALSO READ: Covid: മൂന്നാഴ്ച നിർണായകം, അതീവ ജാ​ഗ്രത വേണം; ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,56,951 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,29,118 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,833 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2804 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News