Welfare Boards Kerala: ക്ഷേമനിധി ബോര്‍ഡുകളുടെ ബജറ്റില്‍ അംഗങ്ങളുടെ ആശ്രിതര്‍ക്ക് പഠനത്തിനായി തുക വകയിരുത്താന്‍ നടപടി- വി.ശിവന്‍കുട്ടി

മറ്റു പല ക്ഷേമനിധി  ബോര്‍ഡുകളിലും ആയിരക്കണക്കിന് അനര്‍ഹര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വഴി കടന്നുകൂടിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 25, 2021, 06:44 PM IST
  • മറ്റു പല ക്ഷേമനിധി ബോര്‍ഡുകളിലും ആയിരക്കണക്കിന് അനര്‍ഹര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വഴി കടന്നുകൂടിയിട്ടുണ്ട്
  • ബോര്‍ഡുകള്‍ക്ക് സാമ്പത്തിക പ്രതിസന്ധിക്ക് പോലും കാരണമായിട്ടുള്ള ഇത്തരക്കാരെ കണ്ടെത്തുന്നതിന് ശക്തമായ സൂക്ഷ്മപരിശോധന നടത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
  • ഓണക്കാലത്ത് ക്ഷേമനിധി ബോര്‍ഡുകളും ലേബര്‍ കമ്മീഷണറേറ്റും വഴി 72 കോടി രൂപയാണ് തൊഴില്‍ വകുപ്പ് നല്‍കിയത്
Welfare Boards Kerala: ക്ഷേമനിധി ബോര്‍ഡുകളുടെ ബജറ്റില്‍ അംഗങ്ങളുടെ ആശ്രിതര്‍ക്ക് പഠനത്തിനായി  തുക വകയിരുത്താന്‍ നടപടി- വി.ശിവന്‍കുട്ടി

തിരുവനന്തപുരം: ക്ഷേമനിധി ബോര്‍ഡുകളുടെ ബജറ്റില്‍ അംഗങ്ങളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും പഠനത്തിനായി തുക വകയിരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി. 2019-20 അധ്യയന വര്‍ഷം ഉന്നതവിജയം കരസ്ഥമാക്കിയ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് 16 ക്ഷേമനിധി ബോര്‍ഡുകള്‍ തൊഴില്‍വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തിക ശേഷി കൂടുതലുള്ളതും സാമ്പത്തിക ശേഷി കുറഞ്ഞതും എന്ന വിധത്തില്‍ ക്ഷേമനിധി ബോര്‍ഡുകളുടെ  പ്രവര്‍ത്തന രീതിയും വ്യത്യസ്തമാണ്. പരമ്പരാഗത രീതികളില്‍ നിന്നും വ്യത്യസ്തമായി വര്‍ത്തമാന കാലത്തെ സാഹചര്യമനുസരിച്ച് ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളിലും ആനുകൂല്യങ്ങളിലും മാറ്റങ്ങള്‍ വരുത്തണം.

Also ReadVaccine Break Throug Infection: പ്രതിരോധം ശക്തമാക്കുന്നു 10 ജില്ലകളിൽ പരിശോധന വ്യാപകമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ബോര്‍ഡുകളുടെ ഫണ്ട് ഉപയോഗം തൊഴിലാളികളുടെ ക്ഷേമത്തിനൊപ്പം അവരുടെ ആശ്രിതരായ വിദ്യാര്‍ഥികളുടെ പഠനത്തിനും സഹായകമാകുന്ന വിധത്തിലുള്ളതാക്കി മാറ്റണം. തൊഴിലാളിപക്ഷ സമീപനമുള്ള  കൂടുതല്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരേയും ഭരണകര്‍ത്താക്കളേയും വാര്‍ത്തെടുക്കുന്നതിന് ഇതു സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

മറ്റു പല ക്ഷേമനിധി  ബോര്‍ഡുകളിലും ആയിരക്കണക്കിന് അനര്‍ഹര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വഴി കടന്നുകൂടിയിട്ടുണ്ട്. ബോര്‍ഡുകള്‍ക്ക്  സാമ്പത്തിക പ്രതിസന്ധിക്ക് പോലും കാരണമായിട്ടുള്ള ഇത്തരക്കാരെ കണ്ടെത്തുന്നതിന് ശക്തമായ സൂക്ഷ്മപരിശോധന നടത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. അര്‍ഹരായവരെ കണ്ടെത്തി ക്ഷേമമുറപ്പാക്കുന്നതിന് ശക്തമായ സംവിധാനം കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു.

Also Read: Covid Third Wave: സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത,ഒക്ടോബറിൽ മൂന്നാംതരംഗമെന്ന് സൂചന

ഓണക്കാലത്ത് ക്ഷേമനിധി ബോര്‍ഡുകളും ലേബര്‍ കമ്മീഷണറേറ്റും വഴി 72 കോടി രൂപയാണ് തൊഴില്‍ വകുപ്പ് നല്‍കിയത്.  ഇക്കുറി ഓണത്തിന് ഒരു തൊഴിലാളിപോലും സമരം നടത്തിയില്ലായെന്നത് തൊഴിലാളി ക്ഷേമമുറപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരുള്ള കേരളമായതിനാലാണ്. ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News